ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സ്ത്രീയെ മറ്റൊരു മകനോടൊപ്പം പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുന്നംകുളം: (www.kvartha.com 11.07.2017) ഭര്‍ത്താവിനേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മറ്റൊരു മകനോടൊപ്പം പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് താമിയുടെ മകള്‍ പ്രേമ (45), മകന്‍ സുപ്രീം (ആറ്) എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍ താമസിക്കുന്നതിനിടെ ഭര്‍ത്താവ് ചിറ്റഞ്ഞൂര്‍ സാമ്പിക്കല്‍ ശ്രീധരന്റെ മകന്‍ സുരേഷിനെയും ഒരു മകനേയും വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ.

ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സ്ത്രീയെ മറ്റൊരു മകനോടൊപ്പം പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ സെപ്തംബര്‍ 14നായിരുന്നു കൊലപാതകം നടന്നത്. ഈ കേസില്‍ അറസ്റ്റിലായ പ്രേമ പിന്നീട് ജാമ്യത്തിലിറങ്ങിയതായിരുന്നു. കേസുമായി ബന്ധപ്പെട്ട് മാസംതോറും ആന്ധ്രയിലെ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി പോകാനിരിക്കെയായിരുന്നു മരണം.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ പൊതുകിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Summary
: The woman who killed her husband and son was found dead in a public well with her son. Kunnamkulam kottayil Prema(45) and her son Supreem(6) are committed suicide.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Suicide, Death, Son, Mother, Husband, Accused, Imprisonment, Andhra Pradesh, Murder case, Crime, News, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia