Minor Arrested | വയനാട്ടില്‍ എഐ ടെക്‌നോളജി ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്; ഒടുവില്‍ അന്വേഷണം ചെന്നെത്തിയത് കൗമാരക്കാരനില്‍; 9-ാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍

 


വയനാട്: (KVARTHA) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ നഗ്‌ന ദൃശ്യങ്ങളുടെ കൂടെ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ അകൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ പൊലീസ് അന്വേഷണം ചെന്നെത്തിയത് കൗമാരക്കാരനില്‍. 9-ാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു.

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് സൈബര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരനായ 9-ാം ക്ലാസ് വിദ്യാര്‍ഥി വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെയും സംഘത്തിന്റെയും വലയിലായത്.

സാമൂഹിക മാധ്യമങ്ങളില്‍ നിന്നും, സ്‌കൂള്‍ ഗ്രൂപുകളില്‍ നിന്നുമാണ് കൗമാരക്കാരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തത്. നിരവധി വിദ്യാര്‍ഥിനികളാണ് ഇത്തരത്തില്‍ സൈബര്‍ അതിക്രമത്തിന് ഇരയായത്. നിര്‍മിച്ചെടുത്ത വ്യാജ ഫോടോകള്‍ നിരവധി ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അകൗണ്ടുകള്‍ വഴി ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും അയച്ചു ഭീഷണി പെടുത്തുകയാണ് കൗമാരക്കാരന്‍ ചെയ്തത്.

അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വിപിഎന്‍ സാങ്കേതിക വിദ്യയും, ചാറ്റ്‌ബോടുകളും ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നിര്‍മിച്ച് പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഐപി അഡ്രസുകള്‍ വിശകലനം ചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം കംപനികളില്‍ നിന്നും ലഭിച്ച ഫേക് അകൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പൊലീസ് പ്രതിയിലേക്ക് എത്തിയത്.

കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും കൗമാരക്കാര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെയും സിം കാര്‍ഡിന്റെയും നിയമപരമായ ഉടമസ്ഥാവകാശം മാതാപിതാക്കള്‍ക്ക് ആയിരിക്കുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അന്വേഷണ സംഘത്തില്‍ എ എസ് ഐ ജോയ്‌സ് ജോണ്‍, എസ് സി പി ഒ കെഎ സലാം, സി പി ഓമാരായ രഞ്ജിത്ത്, സി വിനീഷ എന്നിവരും ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ ചിത്രം ദുരുപയോഗം ചെയ്ത കുട്ടിക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപോര്‍ട് സമര്‍പിക്കും.

Minor Arrested | വയനാട്ടില്‍ എഐ ടെക്‌നോളജി ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്; ഒടുവില്‍ അന്വേഷണം ചെന്നെത്തിയത് കൗമാരക്കാരനില്‍; 9-ാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Regional-News, Kalpetta News, Wayanad News, Police, Investigation, 14 Year Old, Pictures, Girl Students, Social Media, AI-Morphed, Teen, Morphed pictures of girl students spread through social media: Minor arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia