Investigation | കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പ് കേസ്: 'നടന്നത് 500 ലേറെ കോടി രൂപയുടെ തട്ടിപ്പ്; പണം നഷ്ടപ്പെട്ടവരില്‍ കളളപ്പണം വെളുപ്പിക്കാനിറങ്ങിയ പ്രവാസി മലയാളികളും; പരാതി നല്‍കാനാവാതെ കാണാമറയത്ത് അഞ്ജാത നിക്ഷേപകരും'
Jan 12, 2023, 20:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) താവക്കരയില്‍ സ്ഥിതി ചെയ്യുന്ന അര്‍ബന്‍നിധി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിന്റെ ആഴവും പരപ്പും ഏറെയാണെന്ന് പൊലീസ് അന്വേഷണ റിപോര്‍ട്. ഇതുവരെ ജില്ലയിലാകമാനം 320-പരാതികളാണ് ലഭിച്ചതെങ്കിലും നിക്ഷേപിച്ചവരില്‍ കള്ളപ്പണം വെളുപ്പിക്കാനിറങ്ങിയവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഇവരില്‍ പലരും വ്യാജപേരുകളിലും ബിനാമികളുടെ വിലാസത്തിലുമാണ് അര്‍ബന്‍ നിധിയില്‍ ഉയര്‍ന്ന പലിശ മോഹിച്ചു കൊണ്ടു നിക്ഷേപിച്ചതെന്നാണ് സൂചന.
പണം നിക്ഷേപിച്ചരില്‍ വിദേശമലയാളികളുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്ന വിവരം. ഇതില്‍ പലരും ആദായനികുതി വെട്ടിക്കുന്നതിനാണ് അര്‍ബന്‍ നിധിയില്‍ ലക്ഷങ്ങള്‍ കൊണ്ടുവന്നു തളളിയതെന്നും ഇത്തരക്കാര്‍ ഇതുവരെ പരാതി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ 150 കോടിയുടെ തട്ടിപ്പാണ് പുറത്തുവന്നതെങ്കിലും ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറു കോടിരൂപയെങ്കിലും അര്‍ബന്‍ നിധിയും സമാന്തര സ്ഥാപനമായ എനി ടൈം മണിയുടെ പേരിലും മുങ്ങിയിട്ടുണ്ടെന്ന് കേസ് അന്വേഷണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ വ്യക്തമാക്കി.
ഇതിനിടെ അര്‍ബന്‍ നിധിക്കെതിരെ കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനുകളില്‍ മൂന്ന് കേസുകള്‍ കൂടി പൊലീസ് പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 17 ലക്ഷം രൂപ നഷ്ടപ്പെട്ട വാരം സ്വദേശി സന്ദീപിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. തോട്ടട സ്വദേശിനിയായ നിഷയുടെ ഒന്‍പതു ലക്ഷവും കായിക്കര ജോര്‍ജിന്റെ 57 ലക്ഷവും നഷ്ടപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസും കേസെടുത്തു. പരാതിപ്രകാരം നൂറ്റി അന്‍പതു കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ പേരില്‍ ഡയറക്ടര്‍മാരും കൂട്ടുപ്രതികളും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം താവക്കരയിലെ സ്ഥാപനത്തില്‍ റെയ്ഡുനടത്തി കസ്റ്റഡിയിലെടുത്ത കംപ്യൂടറുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും അപേക്ഷ നല്‍കിയത് പ്രകാരം വിട്ടുകിട്ടിയ കേസിലെ അഞ്ചാം പ്രതിയും അസി. ജെനറല്‍ മാനജരുമായ ജീനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുകയും ഇവരെ കൊണ്ടുപിടിച്ചെടുത്ത കംപ്യൂടറുകളും ലാപ് ടോപും രഹസ്യ പാസ് വേര്‍ഡ് ചോദിച്ചറിഞ്ഞു സൈബര്‍ പൊലീസ് പരിശോധന നടത്തുന്നു. ഇതില്‍ രണ്ടെണ്ണത്തിന്റെ പാസ് വേര്‍ഡ് മാത്രമേ ലഭിച്ചിട്ടുളളൂ. ജീനയ്ക്കാണ് പാസ് വേര്‍ഡുകള്‍ കൂടുതല്‍ അറിയാവുന്നതാണെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഡയറക്ടര്‍മാരായ കെഎം ഗഫൂര്‍, മേലെടത്ത് ശൗഖത് അലി എന്നിവരെ തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടു പോയി. അര്‍ബന്‍ നിധിയുടെ ഹെഡ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത് തൃശൂരാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തില്‍ തൃശൂരിലേക്ക് കൊണ്ടു പോയത്.
മാനജരായ ജീനയും ഡയറക്ടറായ ആന്റണിയും ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് ഗഫൂറും ശൗഖത് അലിയും ആരോപിക്കുന്നത്. കേസിലെ ഇനിയും പിടികൂടാനുളള ആറുപ്രതികള്‍ക്കായി പ്രത്യേക അന്വേഷണ സംഘം സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ മാത്രം പ്രതികള്‍ക്കെതിരെ 150 പരാതികളാണ് ലഭിച്ചിട്ടുളളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിഭാഗത്തിന് കേസ് കൈമാറുമെന്ന വിവരമുണ്ടായിരുന്നുവെങ്കിലും ഇതില്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. നിലവില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

Keywords: Latest-News, Kerala, Kannur, Investigates, Fraud, Crime, Police, Cash, Complaint, Report, More than 100 duped by Kannur Urban Nidhi: Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.