Investigation| കൈവെട്ട് കേസിലെ മുഖ്യപ്രതി അറസ്റ്റിലായതിന് പിന്നാലെ കരുതൽ അന്വേഷണവുമായി അധികൃതർ

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ദേശീയ അന്വേഷണ ഏജന്‍സി ഇൻഡ്യയിലും വിദേശത്തും വ്യാപകമായി തിരച്ചില്‍ നടത്തുമ്പോള്‍ ഇരിട്ടിയിലും മട്ടന്നൂരിലുമായി കൈവെട്ടുകേസ് പ്രതി ഒളിച്ചു താമസിച്ചത് സുരക്ഷാവീഴ്ചയാണെന്ന് ആരോപണം. ഇയാള്‍ പതിമൂന്ന് വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞത് കണ്ണൂരിലാണെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരിട്ടി, മട്ടന്നൂര്‍ എന്നിവടങ്ങളിലെ വിവിധയിടങ്ങളില്‍ താമസിച്ചതായി റിപോര്‍ടുണ്ട്.

Investigation| കൈവെട്ട് കേസിലെ മുഖ്യപ്രതി അറസ്റ്റിലായതിന് പിന്നാലെ കരുതൽ അന്വേഷണവുമായി അധികൃതർ

 ഇയാളെ കുറിച്ചുളള വിവരങ്ങള്‍ മട്ടന്നൂര്‍ പൊലീസിനും ലഭിച്ചിരുന്നില്ല. കുറ്റകൃത്യത്തിനു ശേഷം അഫ്ഗാനിസ്താനിലും സിറിയയിലുമൊക്കെ സവാദ് കടന്നുവെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഇതൊക്കെ വ്യാജപ്രചാരണങ്ങളായിരുന്നുവെന്നാണ് സംശയിക്കുന്നത്. കേരളം വിട്ടു എവിടെയും യുവാവ് പോയിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രാഥമിക സൂചന.

സവാദ് ഒളിയിടമായി തിരഞ്ഞെടുത്ത കുന്നിന്‍ചെരിവ് അധികമാരും ശ്രദ്ധിക്കാത്ത സ്ഥലമാണ്. മട്ടന്നൂര്‍ നഗരസഭയിലാണെങ്കില്‍ പോലും നാട്ടുമ്പുറത്തിന്റെ സ്വഭാവമാണ് ഈ പ്രദേശത്തിനുളളത്. പതിമൂന്ന് വര്‍ഷവും ഇതേ രീതിയില്‍ പലസ്ഥലങ്ങളിൽ ഇയാള്‍ മാറി മാറി താമസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ആശാരിപ്പണി പഠിക്കാനും ഒളിവില്‍ താമസിക്കാനും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

Keywords: News, Malayalam, Crime, Arrested, Thodupuzha, Kannur, investigation, More investigation about accused in Thodupuzha case
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia