Milk | മലയാളിയുടെ തീന്‍മേശയിലേക്ക് 'വിഷപ്പാല്‍' എത്തുന്നത് ആകര്‍ഷകമായ കമീഷന്‍ വാഗ്ദാനം ചെയ്ത്; പാല്‍ പിടികൂടിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Jan 11, 2023, 21:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) മലയാളിയുടെ തീന്‍മേശയിലേക്ക് 'വിഷപ്പാല്‍' എത്തുന്നത് ആകര്‍ഷകമായ കമീഷന്‍ വാഗ്ദാനം ചെയ്‌തെന്ന് ആരോപണം. ചൊവ്വാഴ്ച തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ആര്യങ്കാവില്‍ പിടികൂടിയതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയതായി സംശയിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ക്ഷീരമന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദേശത്തിലായിരുന്നു അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. പാല്‍ പന്തളത്തെ കംപനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കടകളിലൂടെയുളള വിപണനത്തിന് പുറമേ നേരിട്ടും വീടുകളില്‍ ഇവരുടെ ഏജന്റുമാര്‍ പാല്‍ എത്തിച്ചിരുന്നു. ആകര്‍ഷകമായ കമീഷനാണ് ഇവരുടെ പ്രത്യേകത. മില്‍മ പാകറ്റ് പാലിന് ചെറുകിട വ്യാപാരികള്‍ക്ക് കമീഷന്‍ നല്‍കുന്നത് ഒരു രൂപയില്‍ താഴെയാണ്. എന്നാല്‍ ഈ പാലിന് മൂന്നു രൂപ വരെ ലഭിക്കും. അതിനാല്‍ തന്നെ വ്യാപാരികള്‍ ഈ പാല്‍ വില്‍ക്കാന്‍ താല്‍പര്യം കാണിക്കും.
മുന്‍പ് മില്‍മയ്ക്ക് സമാനമായ പേരിൽ പാൽ വിപണിയിൽ ലഭ്യമായിരുന്നു. നിയമ പ്രശ്നങ്ങളായതോടെയാണ് പുതിയ പേരിലേക്ക് മാറ്റിയത്. വീടുകളില്‍ പാല്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ട്. ഇതിനായി ഏജന്റുമാരുണ്ട്. ജീപിലും പികപ് വാനിലുമായി പാല്‍ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടുപടിക്കല്‍ പാല്‍ എത്തുമെന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു.

(Updated)
Keywords: Latest-News, Kerala, Pathanamthitta, Seized, Food, Investigates, Crime, Tamil Nadu, More information out after seizure of milk laced with hydrogen peroxide.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.