'ഏഴാംമാസം യുട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്തി 24കാരി'; യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Sep 26, 2021, 14:57 IST
നാഗ്പൂര്‍: (www.kvartha.com 26.09.2021) 24കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന കേസില്‍ സൊഹൈല്‍ വഹാബ് ഖാന്‍ എന്ന യുവാവ് അറസ്റ്റില്‍. യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് യുവതി യുട്യൂബ് വീഡിയോകള്‍ നോക്കി ഗര്‍ഭഛിദ്രം നടത്തുകയും പൊക്കിള്‍ കൊടി മുറിച്ചെടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ വ്യാഴാഴ്ച ഖാനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിയതിന് ശേഷമാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. വടക്കന്‍ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു യുവതിയും ഖാനും. ഡ്രൈവറായ ഖാനിന്റെ രണ്ടാം വിവാഹത്തില്‍ ഒരു മകനുണ്ട്. ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം തേടിയതിന് ശേഷം രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷമാണ് യുവതിയുമായി ഇയാള്‍ സൗഹൃദം നടിച്ച് പ്രണയത്തിലാകുന്നത്. കൂടാതെ വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു.
2016മുതല്‍ യുവതിയെ കാമുകനായ സൊഹൈല്‍ വഹാബ് ഖാന്‍ എന്ന യുവാവ് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു. യുവതി ഗര്‍ഭിണിയായതോടെ താന്‍ വിവാഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് യുട്യൂബ് വീഡിയോകളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു.
യുവാവിന്റെ നിര്‍ബന്ധവും ഭീഷണിയും കൂടിയതോടെ യുവതി ഗര്‍ഭഛിദ്രത്തിന് അവസരം നോക്കിയിരുന്നു. ഇതിനിടെ യുവതി വീട്ടുകാര്‍ മുംബൈയിലേക്ക് പോയിരുന്ന സമയം നോക്കി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും മറ്റും ഉപയോഗിച്ച് ഭ്രൂണത്തില്‍നിന്ന് പൊക്കിള്‍കൊടി വേര്‍പ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. തുടര്‍ന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാന്‍ നശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം വിവരം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞു. അതോടെ പരാതിയുമായി സമീപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
താജ് നഗറിലെ ശ്മശാനത്തില്‍ കളഞ്ഞ ഭ്രൂണം കണ്ടെത്താന്‍ ഫോറന്‍സിക് സംഘവും പൊലീസും ശ്രമിച്ചെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ഭ്രൂണം കണ്ടെത്താനുള്ള ശ്രമമാണെന്നും ഭ്രൂണത്തിന്റെ ഡി എന്‍ എയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, India, Trending, Crime, Abortion, Love, Youth, Arrested, Police, Woman, Pregnant Woman, YouTube, Molestation survivor watches videos on YouTube, performs self-abortion in Nagpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.