SWISS-TOWER 24/07/2023

പൊലീസ് ക്യാന്റീന്‍ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി നാലു ദിവസം ബോധമില്ലാതെ കിടന്ന ശേഷം മരിച്ചു; ആദിവാസി യുവതിയുടെ മരണത്തില്‍ അന്വേഷണവുമായി മനുഷ്യാവകാശ കമ്മീഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com 13.05.2020) ഒഡിഷയില്‍ പൊലീസ് ക്യാന്റീന്‍ ജീവനക്കാരി ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മാല്‍ക്കന്‍ഗിരിയിലെ പൊലീസ് ജില്ലാ ആസ്ഥാനത്തെ ക്യാന്റീനില്‍ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്. മെയ് ഏഴിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പൊലീസ് ക്യാന്റീന്‍ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി നാലു ദിവസം ബോധമില്ലാതെ കിടന്ന ശേഷം മരിച്ചു; ആദിവാസി യുവതിയുടെ മരണത്തില്‍ അന്വേഷണവുമായി മനുഷ്യാവകാശ കമ്മീഷന്‍

ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഗുരതരമായി പരിക്കേറ്റ് നാലു ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല. സംഭവത്തില്‍ ഒഡിഷാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. മെയ് 7 നായിരുന്നു ഇവര്‍ കൂട്ട ബലാത്സംഗത്തിനിരയായത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്.

മെയ് ഏഴിന് ക്യാന്റീന്‍ ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് യുവതിയെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ഇയാള്‍ എത്തുമ്പോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയലായിരുന്നു യുവതി. ശരീരത്തെ പാടുകളും മുറിവുകളും കണ്ട് സംശയം തോന്നിയ ഭര്‍ത്താവ് മെയ് ഒമ്പതിന് പരാതി നല്‍കി.

ഇവരെ ആദ്യം മാല്‍ക്കന്‍ഗിരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബര്‍ഹാംപൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരിക്കുകയാണ്.

Keywords:  News, National, India, odisha, Bhuvaneswar, Worker, Police, Molestation, Death, Tribal Women, hospital, Enquiry, Crime, Molestation police canteen worker dies in Odisha
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia