Booked | വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി; ക്രൈം ബ്രാഞ്ച് സിഐയ്‌ക്കെതിരെ കേസ്
Jul 27, 2023, 10:57 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. തൃശൂര്‍ ക്രൈം ബ്രാഞ്ച് സിഐ എ സി പ്രമോദിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ മലപ്പുറം കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.

പൊലീസ് പറയുന്നത്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കേസ് നേരിടുന്ന തൃശൂര്‍ ക്രൈം ബ്രാഞ്ച് സിഐ. എസി പ്രമോദ് ഒരു മാസം മുമ്പ് വരെ കുറ്റിപ്പുറം സിഐ ആയിരുന്നു. ഒരു മാസം മുമ്പാണ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.
മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസ് നടക്കുന്നത് കുറ്റിപ്പുറം പൊലീസ് പരിധിയിലായത് കൊണ്ട് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് കൈമാറുകയായിരുന്നു.
മലപ്പുറം എസ്പിക്കുള്‍പെടെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, പ്രമോദിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
Keywords: News, Kerala, Kerala-News, Crime, Crime-News, Molestation, Case, Malappuram, Complaint, Crime Branch, CI, Molestation Case Against Crime Branch CI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.