Molestation | ട്രെയിനില്‍ 16 കാരിയായ മകളോടും അച്ഛനോടും അപമര്യാദയായി പെരുമാറിയെന്ന് പരാതി
Jun 27, 2022, 13:35 IST
തൃശ്ശൂര്‍: (www.kvartha.com) ട്രെയിനില്‍ പതിനാറുകാരിയായ മകളോടും അച്ഛനോടും അപമര്യാദയായി പെരുമാറിയെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഗുരുവായൂരിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനില്‍ എറണാകുളം സൗത് ജംഗ്ഷനില്‍ നിന്നാണ് രണ്ടുപേരും ട്രെയിനില്‍ കയറിയതെന്ന് പറയുന്നു. പിറകില്‍ ഗാര്‍ഡിന്റെ കാബിന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന പകുതി കമ്പാര്‍ട്‌മെന്റിലായിരുന്നു കയറിയിരുന്നത്.
എറണാകുളം നോര്‍ത് സ്റ്റേഷനില്‍ എത്തുമ്പോഴേയ്ക്കും തൊട്ടുമുമ്പിലിരുന്നയാള്‍ മകളുടെ കാലില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതായും തുറിച്ചുനോക്കുന്നതായും മകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അയാളോട് കാര്യം തിരക്കിയപ്പോള്‍ വളരെ മോശമായി പെരുമാറുകയും തന്നെ പിടിച്ചുതള്ളാനും മകളുടെ കൈയിലിരുന്ന മൊബൈല്‍ ഫോൺ പിടിച്ചുവാങ്ങാനും ശ്രമിച്ചതായി അച്ഛൻ പറഞ്ഞു.
ഏകദേശം രണ്ടു മണിക്കൂറോളം മകളെ ചേര്‍ത്തുപിടിച്ച് ഓരോ സ്റ്റേഷനിലും എത്തുമ്പോള്‍ റെയില്‍വെ പൊലീസ് എത്തുമെന്ന് കരുതി കാത്തിരുന്നുവെന്ന് അച്ഛന്‍ പറയുന്നു. മോശമായി പെരുമാറിയ ആള്‍ക്കാരില്‍ ഓരോരുത്തരായി ഇറങ്ങിപ്പോയെന്നും അവസാനം ഇവര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തുമ്പോഴേയ്ക്കും ഉപദ്രവിച്ചവരില്‍ ആരും തന്നെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നില്ലെന്നും അച്ഛന്‍ വ്യസനത്തോടെ അറിയിച്ചു. സ്റ്റേഷനില്‍ ഇറങ്ങുമ്പോഴേക്കും റെയില്‍വെ പൊലീസ് അവിടെ ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Molestation attempt on 16 year old girl on a train, News, Kerala, Top-Headlines, Crime, Molestation, Train, Complaint, Guruvayoor, Ernakulam, Police, Mobile, Compartment, Railway Police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.