ഭാര്യയുടെ ആദ്യ വിവാഹത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 11.05.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശിയാണ് പൊലീസ് പിടിയിലായത്. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഭാര്യയുടെ ആദ്യ വിവാഹത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

എടവണ്ണയില്‍ മറ്റൊരു സ്ത്രീയെ വിവാഹംചെയ്ത് നാലുവര്‍ഷമായി താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ മൂന്നരവയസ്സുള്ള കുഞ്ഞുണ്ട്. ഇതിനിടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ 12 വയസ്സില്‍ താഴെയുള്ള കുട്ടിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കി വന്നിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

എടവണ്ണ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ബി സിബിന്‍, സബ് ഇന്‍സ്‌പെക്ടര്‍ വി വിജയരാജന്‍, എ എസ് ഐ സുരേഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി മോഹിനി, സുഭാഷ് സാലിഗ്രാമത്ത്, കെ ടി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Keywords:  News, Kerala, Malappuram, Step Father, Accused, Molestation, Minor girls, Police, Arrested, Crime, Molestation against minor girl
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia