Crime | കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ചാർജ്ജിന് വെച്ച മൊബൈൽ ഫോൺ കവർന്നെന്ന കേസിലെ പ്രതി റിമാൻഡിൽ


● പോലീസ് പ്രതിയെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ.
● പ്രതി വിവിധ ജില്ലകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് റെയിൽവെ പോലീസ്.
കണ്ണൂർ: (KVARTHA) റെയിൽവേ സ്റ്റേഷനിൽ വെച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയെന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ പി ദീപക് (28) ആണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. റെയിൽവേ സ്റ്റേഷൻ വെയിറ്റിങ് റൂമിൽചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ ആണ് കവർച ചെയ്യപ്പെട്ടത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ദീപക് കാസർകോട് മുതൽ തൃശൂർ വരെ വിവിധ ജില്ലകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് റെയിൽവെ പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ വെയിറ്റിംഗ് റൂമിൽ വെച്ച് രണ്ടു മൊബൈൽ ഫോണുകൾ മോഷണം പോയതിന്റെ പരാതിയിൽ അന്വേഷണം നടത്തവെയാണ് ഇയാൾ പിടിക്കപ്പെട്ടത്. കണ്ണൂർ റെയിൽവേ പോലീസ് എസ്.ഐ. വിജേഷ്, സീനിയർ സി.പി.ഒ എസ്. സംഗീത്, അജീഷ്, ആർ.പി.എഫ്. എസ്.ഐ ശശി, ഹെഡ് കോൺസ്റ്റബിൾ ശശിധരൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു.
#mobiletheft #railwaystation #arrest #Kannur #Kerala #crime