Stolen | 'കണ്ണില്‍ സ്‌പ്രേ അടിച്ച് യുവാവിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) നഗരത്തെ നടുക്കി വീണ്ടും കവര്‍ച. കണ്ണില്‍ സ്‌പ്രേ അടിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ കാല്‍ ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി. ചൊവ്വാഴ്ച പുലര്‍ചെ നാലരയ്ക്കാണ് സംഭവം. കൊല്‍കത സ്വദേശിയായ സുല്‍ത്വാന്‍ (19) ആണ് കവര്‍ചയ്ക്കിരയായത്. കൊളശ്ശേരിയിലെ കോഴിക്കടയില്‍ ജോലി ചെയ്യുന്ന സുല്‍ത്വാന്‍ ജോലിക്കായി പുലര്‍ചെ ചെട്ടിപീടിക ഭാഗത്ത് കൂടി പോവുമ്പോഴാണ് സംഭവം നടന്നത്.
             
Stolen | 'കണ്ണില്‍ സ്‌പ്രേ അടിച്ച് യുവാവിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു'

സഞ്ചരിച്ച സൈകിള്‍ തടഞ്ഞു നിര്‍ത്തുകയും ആദ്യം പൊലീസാണെന്ന് പരിചയപ്പെടുത്തുകയും
ഐഡിന്റി കാര്‍ഡ് ചോദിക്കുകയും ചെയ്തതിന് ശേഷം കണ്ണില്‍ സ്‌പ്രേ അടിച്ച ശേഷം കീശയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് കടന്ന് കളയുകയായിരുന്നുവെന്ന് സുല്‍ത്വാന്‍ പറഞ്ഞു. പിന്നീട് പ്രദേശവാസികള്‍ സുല്‍ത്വാനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

25,000 രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് കവര്‍ന്നത്. തലശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരി നഗരത്തില്‍ കവര്‍ച സംഘങ്ങള്‍ പിടിമുറുക്കുമ്പോഴും പൊലീസിന് തടയാന്‍ കഴിയുന്നില്ലെന്ന പരാതിയും പ്രദേശവാസികളില്‍ വ്യാപകമാണ്.

കഴിഞ്ഞ ദിവസം മുകുന്ദ്മല്ലാര്‍ റോഡില്‍ പട്ടാപ്പകല്‍ വീടിനകത്ത് കയറി വയോധികയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ വള കവരാനുള്ള ശ്രമവും നടന്നതായി പരാതിയുണ്ട്. ഈ കേസിലെ പ്രതിയെ ഇനിയും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നരസിംഹ ക്ഷേത്ര പരിസരത്തെ മഠത്തില്‍ താമസിക്കുന്ന പ്രസന്നാ ജി ഭട്ടാണ് കവര്‍ചാ ശ്രമത്തിന് ഇരയായത്. മോഷ്ടാവുമായുള്ള പിടിവലിക്കിടെ ഇവര്‍ക്ക് പരുക്കേറ്റിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Robbery, Theft, Investigates, Mobile phone of young man stolen after spraying in eyes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia