ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ചു; ശ്മശാനത്തിന്റെ ചുമതലയുള്ള പൂജാരി അറസ്റ്റിൽ

 


ന്യൂഡെൽഹി: (www.kvartha.com 02.08.2021) ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ശ്മശാനത്തിന്റെ ചുമതലയുള്ള പൂജാരിയെ  പൊലീസ് അറസ്റ്റ്‌ ചെയ്തു. ഓൾഡ് നൻഗൾ ശ്മശാനത്തിലാണ് സംഭവം നടന്നത്. 

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ചു; ശ്മശാനത്തിന്റെ ചുമതലയുള്ള പൂജാരി അറസ്റ്റിൽ

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 
കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയെന്ന് അറിയിക്കുന്ന ഫോൺ കോൾ ലഭിച്ചത്. കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്. മാതാപിതാക്കളുടെ അനുമതി കൂടാതെ മൃതദേഹം സംസ്കരിച്ചതിനെ തുടർന്ന് ഇരുനൂറോളം ഗ്രാമീണർ ശ്മശാനത്തിൽ തടിച്ചുകൂട്ടിയിരുന്നു എന്ന് ഡിസിപി ഇൻഗിത് പ്രതാപ് സിംഗ് വ്യക്തമാക്കി. 

മോഹൻ ലാലിന്റെയും സുനിത ദേവിയുടെയും ഒൻപത് വയസുള്ള മകളാണ് മരിച്ചത്. സംഭവം നടന്ന ശ്മശാനത്തിന് തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ശ്മശാനത്തിലെ വാട്ടർ കൂളറിൽ നിന്നും തണുത്ത വെള്ളമെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. ആറ് മണിയായപ്പോൾ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാമും ചിലരും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേയ്ക്ക് വിളിപ്പിച്ചു. ശ്മശാനത്തിലെത്തിയ അമ്മയ്ക്ക് മകളുടെ മൃതദേഹമാണ് കാണാനായത്. ഇടത് കൈപത്തിയിലും മുട്ടിനും ഇടയിലായി പൊള്ളിയ പാടുണ്ടായിരുന്നു. ചുണ്ടുകളും കരിം നീല നിറമായിരുന്നു. 

പൊലീസിനെ അറിയിച്ചാൽ പോസ്റ്റ് മോർട്ടം ചെയ്യേണ്ടിവരുമെന്നും ആന്തരീക അവയവങ്ങൾ എല്ലാം ഡോക്ടർമാർ മോഷ്ടിക്കുമെന്നും ശ്മശാന പൂജാരി അമ്മയെ തെറ്റിദ്ധരിപ്പിച്ചു. അമ്മ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴേക്കും പുരോഹിതനും ചിലരും ചേർന്ന് മൃതദേഹം സംസ്കരിച്ചു. ഇതിനിടെ കുട്ടിയുടെ പിതാവ് സ്ഥലത്തെത്തി. അനുവാദമില്ലാതെ മകളുടെ മൃതദേഹം സംസ്കരിച്ചതിനെ അയാൾ ചോദ്യം ചെയ്തു. ഇതിനിടെ ഇരുനൂറിലേറെ ഗ്രാമീണർ ശ്മശാനത്തിൽ തടിച്ചുകൂടി. പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ച് വിട്ടത്. പൂജാരിയെ  ഉടനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

SUMMARY: The priest and 2 persons told Sunita Devi that if she makes a PCR call then the police will make a case out of it and in post mortem doctors will steal all organs of the girl and so it's better to cremate her. The girl was cremated. After which Sunita Devi with her husband raised a hue and cry that girl was cremated without their consent. A crowd gathered and hence the PCR was called, police said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia