Arrested | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 6 പേർ ചേർന്ന് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; ആരോഗ്യനില വഷളായപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു'; 2 പേർ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) 13 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബീഹാറിലെ പട്‌നയിൽ ആറംഗ സംഘം നാല് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 'പ്രതികൾ ഇരയെ ബക്‌സറിൽ നിന്ന് പട്‌നയിലേക്ക് തട്ടിക്കൊണ്ടുപോയി അവിടെ ഒരു വീട്ടിൽ താമസിപ്പിച്ച് നാല് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തു. ഒടുവിൽ ബക്‌സർ ജില്ലയിലെ ഡുംറോൺ റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു', പൊലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാക്കി നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.
  
Arrested | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 6 പേർ ചേർന്ന് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; ആരോഗ്യനില വഷളായപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു'; 2 പേർ അറസ്റ്റിൽ


പൊലീസ് പറയുന്നതിങ്ങനെ

ഓഗസ്റ്റ് 16 ന് ഇരയായ പെൺകുട്ടി ബക്‌സർ ജില്ലയിലെ മുരാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. നാല് പേർ ചേർന്ന് അവളെ പട്‌നയിലെ ഒരു വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി. വീട് വാടകയ്‌ക്കെടുത്ത് മറ്റ് രണ്ട് പ്രതികൾ അവിടെ താമസിക്കുകയായിരുന്നു. ആറ് പ്രതികളും നാല് ദിവസത്തോളം അവളെ ബലാത്സംഗം ചെയ്തു.

പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിനാൽ, മാതാപിതാക്കൾ ആദ്യം എല്ലായിടത്തും തിരഞ്ഞു, ഒടുവിൽ ഓഗസ്റ്റ് 19 ന് മുരാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് ദിവസമായി പ്രതികൾ ലൈംഗികമായി ക്രൂരമായി പീഡിപ്പിച്ചതോടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. തുടർന്ന് പ്രതികൾ അവളെ സ്വകാര്യ വാഹനത്തിൽ കയറ്റി ഡുംറോൺ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു.

ഓഗസ്റ്റ് 20ന് രാത്രി എങ്ങനെയോ പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി. പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി നാല് പ്രതികളുടെ പേരുകൾ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ശിവം സിംഗ്, സചിൻ സിംഗ് എന്നിങ്ങനെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ ഉടൻ പിടികൂടാനുള്ള പരിശോധനകൾ തുടരുകയാണ്', അന്വേഷണ ഉദ്യോഗസ്ഥൻ മുരാർ പൊലീസ് സ്റ്റേഷനിലെ ആർഎസ് യാദവ് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script