SWISS-TOWER 24/07/2023

Molestation | 'മോഷണത്തിനിടെ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു'; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യതലസ്ഥാനത്ത് മോഷണത്തിനിടെ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. മോഷണത്തിനിടെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. 

പൊലീസ് പറയുന്നത്: അശോക് വിഹാറിലെ എംസിഡി സ്‌കൂള്‍ കോംപ്ലക്സിനുള്ളില്‍ വച്ചായിരുന്നു പീഡനം. സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരയുടെ മാതാപിതാക്കള്‍. സ്‌കൂള്‍ കുറച്ച് ദിവസത്തേക്ക് അടച്ചിട്ടിരുന്നുവെങ്കിലും ഇവര്‍ കോംപ്ലക്സിനുള്ളിലാണ് താമസിച്ചിരുന്നത്. വീട്ടില്‍ മാതാപിടാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. 
Aster mims 04/11/2022

Molestation | 'മോഷണത്തിനിടെ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു'; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍


ചൊവ്വാഴ്ച ദമ്പതികള്‍ ജോലിക്കായി മറ്റൊരിടത്തേക്ക് പോയിരുന്നു. രണ്ട് പെണ്‍മക്കള്‍ മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ 11.30 ഓടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി വീട്ടില്‍ അതിക്രമിച്ചു കയറി. മോഷണ ശ്രമത്തിനിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും 18 വയസുള്ള സഹോദരിയെയും കണ്ടു. സാഹചര്യം മുതലെടുത്ത ആണ്‍കുട്ടി പെണ്‍കുട്ടികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, 16 കാരിയെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

ഇരയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ബലാത്സംഗത്തിനും കവര്‍ചയ്ക്കും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്യുകയും പ്രതിയായ കുട്ടിയെ പിടികൂടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Keywords:  News, National, Crime, Molestation, Complaint, Case, Accused, Arrested, Police, Local News, Theft, Threat, Minor Boy Allegedly Molest 16-Year-Old Girl In Delhi: Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia