Killed | '22 മാസം പ്രായമുള്ള മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് 77 കാരനെ 27 കാരന് കലമാന്റെ കൊമ്പ് ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി'
Mar 12, 2023, 18:16 IST
മിനസോട: (www.kvartha.com) 22 മാസം പ്രായമുള്ള മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് 77 കാരനെ 27 കാരന് കലമാന്റെ കൊമ്പ് ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതായി റിപോര്‍ട്. ഗ്രാന്‍ഡ് മറെയാണ് കൊല്ലപ്പെട്ടത്. മിനസോടയില്‍ ബുധനാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
പൊലീസ് പറയുന്നത്: കലമാന്റെ കൊമ്പും മണ്‍വെട്ടിയും ഉപയോഗിച്ചായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം 27 കാരനായ ലെവി വില്യം ആക്സ്ടെല്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ കലമാന്റെ കൊമ്പുമായാണ് ഇയാള്‍ മിനസോടയിലെ കുക് കൗണ്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.
അവനെ ഞാന്‍ തീര്‍ത്തുവെന്ന് ആക്രോശിച്ചാണ് ഇയാള്‍ സ്റ്റേഷനിലേക്കെത്തിയത്. ഇയാളില്‍ വിവരം ശേഖരിച്ച് മറെയുടെ വീട്ടിലേക്ക് പൊലീസ് എത്തിയെങ്കിലും 77കാരന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അയല്‍വാസിയായ വയോധികനെയാണ് ഇയാള്‍ ക്രൂരമായി കൊല ചെയ്തത്.
ദീര്‍ഘകാലമായി ഇയാളെ പരിചയമുള്ള വ്യക്തിയാണ് ആക്സ്ടെല്‍. തന്റെ 22 മാസം പ്രായമുള്ള മകള്‍ അടക്കം നിരവധി കുട്ടികളെ ഗ്രാന്‍ഡ് മറെ ശല്യം ചെയ്തതായും ദുരുപയോഗം ചെയ്തതായും വ്യക്തമായതിന് പിന്നാലെയാണ് കടുംകൈ കാണിച്ചതെന്നാണ് ലെവി വില്യം ആക്സ്ടെല്‍ വിശദമാക്കുന്നത്.
1970 കാലഘട്ടത്തില്‍ മറെയ്ക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഇയാള്‍ക്കെതിരെ ഇത്തരം പരാതികള്‍ ഒന്നും ഉയര്‍ന്നിട്ടില്ല.
ഗ്രാന്‍ഡ് മറെയുടെ വീട്ടിലേക്ക് കാരവാനിലെത്തിയ ഒരാള്‍ കയറിപ്പോയതായും പിന്നാലെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ടതായും അയല്‍വാസികള്‍ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. അല്പ സമയത്തിന് പിന്നാലെ ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയതായും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് മണ്‍വെട്ടിക്ക് സമീപത്തായാണ് മറെയുടെ മൃതദേഹം കണ്ടെത്തിയത്.
കലമാന്റെ കൊമ്പ് വച്ചും മണ്‍വെട്ടി ഉപയോഗിച്ചും ഇരുപതിലേറെ തവണയാണ് മറെയ്ക്ക് പ്രഹരമേറ്റിട്ടുള്ളത്. മൂര്‍ച്ചയില്ലാത്ത ഉപകരണം വച്ചുണ്ടായ അടിയേറ്റ് തല തകര്‍ന്നാണ് മറെ മരിച്ചതെന്നാണ് മറെയുടെ പോസ്റ്റുമോര്‍ടം റിപോര്‍ട് വിശദമാക്കുന്നത്. മറെയെ ആക്രമിക്കാനുപയോഗിച്ച മണ്‍വെട്ടി അയാളുടെ തന്നെ വീട്ടില്‍ നിന്ന് എടുത്തതാണെന്ന് ആക്സ്ടെല്‍ വിശദമാക്കി. ഇതിന് മുന്‍പ് ആക്സ്ടെലും മറെയും തമ്മില്‍ പല വിഷയങ്ങളില്‍ ഉരസലുകള്‍ പതിവായിരുന്നുവെന്നാണ് കുക് കൗണ്ടി പൊലീസ് വിശദമാക്കുന്നത്.
Keywords: News, World, international, Crime, Killed, Allegation, Police, Accused, Local-News, Minnesota youth allegedly uses moose antler, shovel to kill 77 year old man who allegedly abusing children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.