Indians in Canada | 'കാനഡയിൽ ഇൻഡ്യക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നു'; പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

 


ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാനഡയിൽ ഇൻഡ്യക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ ഇൻഡ്യൻ വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസും പുറത്തുവന്നിരുന്നു. അതിനിടെ, കാനഡയിൽ താമസിക്കുന്ന ഇൻഡ്യൻ വിദ്യാർഥികൾക്കും മറ്റ് ഇൻഡ്യൻ പൗരന്മാർക്കും കേന്ദ്ര സർകാർ ജാഗ്രതാ നിർദേശം നൽകി.
  
Indians in Canada | 'കാനഡയിൽ ഇൻഡ്യക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നു'; പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ, വിഭാഗീയ അക്രമങ്ങൾ, ഇൻഡ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഗണ്യമായ വർധനയുണ്ടായതായി വിദേശകാര്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ കാനഡയിലെ ഇൻഡ്യൻ ഹൈകമീഷൻ കാനഡ സർകാരുമായി ഇത് സംബന്ധിച്ച് ചർച നടത്തുകയും ഉചിതമായ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇൻഡ്യൻ പൗരന്മാരും കാനഡയിൽ താമസിക്കുന്ന വിദ്യാർഥികളും കൂടാതെ കാനഡയിലേക്ക് പോകാൻ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് പുറപ്പെടുവിച്ച ഉപദേശത്തിൽ പറയുന്നു. ഇതിനുപുറമെ, madad(dot)gov(dot)in ൽ രജിസ്റ്റർ ചെയ്യാൻ ഇൻഡ്യൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാനഡയിലെ ഒന്റാറിയോയിൽ വെടിവെപ്പിൽ പരിക്കേറ്റ ഇൻഡ്യൻ വിദ്യാർത്ഥി ശനിയാഴ്ച മരിച്ചിരുന്നു. സംഭവത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ രണ്ട് പേർക്ക് കൂടി ജീവൻ നഷ്ടമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്. ഇതിൽ സത്വീന്ദർ സിംഗ് എന്ന ഇൻഡ്യൻ വിദ്യാർഥിക്കാണ് വെടിയേറ്റത്. ഹാമിൽട്ടൺ സർകാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.

Keywords: New Delhi, India, News, Top-Headlines, Ministry, Foreign, Crime, Canada, Shoot Out, Police, Death, Government, Ministry Of External Affairs Issued Advisory For Indians In Canada Amid Increasing Hate Crimes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia