Police Officer Killed | 'ഡിഎസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ ട്രക് ഇടിച്ച് കൊലപ്പെടുത്തി'
Jul 19, 2022, 15:51 IST
ചണ്ഡിഗഢ്: (www.kvartha.com) ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഖനന മാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ സുരേന്ദ്ര സിംഗ് ബിഷ്‌ണോയിയെ ട്രക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ഹരിയാനയിലെ നുഹ് ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. അനധികൃത ഖനനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബിഷ്‌ണോയി സ്ഥലത്തെത്തിയിരുന്നു. ട്രകിന്റെ വേഗത കുറയ്ക്കാന്‍ അദ്ദേഹം സൂചന നല്‍കി, പക്ഷേ ഡ്രൈവര്‍ വേഗതകൂട്ടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് മറ്റു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നുഹ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഉള്‍പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.