Arrested | കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും ലഹരിവേട്ട; 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
May 30, 2023, 19:52 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരിലേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഒഴുകുകയാണെന്നാണ് സമീപ കാലത്തെ സംഭവങ്ങളില്‍ നിന്നും മനസിലാക്കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീണ്ടും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ഇതരസംസ്ഥാന തൊഴിലാളിയാണ് കഞ്ചാവുമായി പിടിയിലായത്. ട്രെയിന്‍ വഴി മൂന്ന് കിലോ കഞ്ചാവാണ് ഇയാള്‍ കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗാള്‍ സ്വദേശി മത് ലാബിനെയാണ് എക്സൈസും റെയില്‍ വെ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
എക് സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്, ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരമനുസരിച്ചാണ് റെയില്‍വേ പൊലീസും എക് സൈസും റെയ്ഡ് നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിക്കെതിരെ എന്‍ഡിപി എസ് ആക്ടുപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ കണ്ണൂരിലേക്ക് ട്രെയിനില്‍ വന്നിറങ്ങിയ തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് അസീം, കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ജിഷ്ണു എന്നിവരും ആറരകിലോ കഞ്ചാവുമായി ആര്‍പിഎഫിന്റേയും എക് സൈസിന്റേയും പിടിയിലായിരുന്നു. ബാഗിലാണ് ഇവര്‍ ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിയത്. തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കഞ്ചാവുമായി മറ്റൊരു സംഘം പിടിയിലാകുകയും ചെയ്തു.
അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത് അറിയിച്ചു.

Keywords: Migrant worker arrested with Ganja, Kannur, News, Arrested, Ganja, Police, Excise, Raid, Court, Remand, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.