മെത്തഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി; ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ശക്തമാക്കി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കെ. ജയേഷ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
● പ്രതി എക്സൈസ് സംഘത്തെ കണ്ട് വീടിൻ്റെ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
● പ്രതിക്കായി എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
● പ്രതി മുമ്പും മെത്തഫിറ്റാമിൻ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
കാപ്പാട്: (KVARTHA) കണ്ണൂർ കോർപറേഷൻ പരിധിയിലെ വീട്ടിൽ മയക്കുമരുന്നും കഞ്ചാവും സൂക്ഷിച്ച കേസിലെ പ്രതിക്കായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി.
കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അക്ഷയ്‌യുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ സ്‌ക്വാഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ. ജയേഷ് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 3.056 ഗ്രാം മെത്തഫിറ്റാമിനും 4 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ലഹരി ഉപയോഗിക്കുവാന്‍ ഉപയോഗിക്കുന്ന ഡ്രഗ്ഗ് പൈപ്പുകളും കണ്ടെടുത്തത്.

പ്രതിയായ കെ. ജയേഷിന്റെ (38) പേരില്‍ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ എക്‌സൈസ് സംഘത്തെ കണ്ട് വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. പ്രതിയെ ഇതിനു മുമ്പും മെത്തഫിറ്റാമിന്‍ കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി.പി. ഷനില്‍കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ വി.പി. ഉണ്ണികൃഷ്ണന്‍, എം.കെ. സന്തോഷ്, കെ.വി. റാഫി, ഗ്രേഡ് പ്രിവെന്റിവ് ഓഫീസര്‍മാരായ വി. നിഷാദ്, എന്‍. രജിത്ത് കുമാര്‍, എം. സജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി. അനീഷ്, ഒ.വി. ഷിബു, മുഹമ്മദ് ബഷീര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എം.പി. ഷമീന, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ പി. ഷജിത്ത് എന്നിവർ റെയ്ഡ് നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വിവരം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.
Article Summary: Excise seized Methamphetamine and Hybrid Cannabis from a home in Kannur.
#Kannur #Methamphetamine #ExciseRaid #DrugSeizure #NDPS #KeralaCrime