Arrest | എംഡിഎംഎ കടത്ത് കേസ്: മുഖ്യ സൂത്രധാരയായ ഉഗാണ്ടൻ യുവതിയെ കേരള പോലീസ് ബംഗളൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

 
Nakubulwa Theopista, Ugandan woman arrested in MDMA case.
Nakubulwa Theopista, Ugandan woman arrested in MDMA case.

Photo: Arranged

നാകുബുറെ ടിയോപിസ്റ്റയെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
● ബംഗളൂരു ഇലക്‌ട്രോണിക് സിറ്റി ഭാഗത്ത് കഴിയുകയായിരുന്നു യുവതി.
● അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയതിന് പിന്നാലെയാണ് മുഖ്യ കണ്ണിയെ തിരഞ്ഞത്.

ബംഗളൂരു: (KVARTHA) ലഹരി കടത്ത് സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന ഉഗാണ്ടൻ സ്വദേശി യുവതിയെ കേരള പൊലീസ് ബംഗളൂരിൽ അറസ്റ്റ് ചെയ്തു. നാകുബുറെ ടിയോപിസ്റ്റയെ (32 ) യാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റി ഭാഗത്ത് കഴിയുകയായിരുന്നു യുവതി.
അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ തേടി എത്തുകയായിരുന്നു. അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയതിന് പിന്നാലെയാണ് മുഖ്യ കണ്ണിയെ തിരഞ്ഞത്.

ബംഗളൂരിൽ നിന്നും എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അരീക്കോട് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നാണ് വിദേശിയെക്കുറിച്ച സൂചന ലഭിച്ചത്.

A key Ugandan woman, Nakubulwa Theopista (32), believed to be the main conspirator in an MDMA smuggling case, has been arrested by Kerala Police from Bangalore. The arrest follows the apprehension of local individuals in Areacode with MDMA, who provided leads about the foreign national.

#MDMAcase, #DrugTrafficking, #KeralaPolice, #BangaloreArrest, #UgandanWoman, #Narcotics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia