MDMA seized | 'സഞ്ചരിക്കുന്ന എംഡിഎംഎ വില്‍പനശാലയും വില്‍പനക്കാരും' എക്‌സൈസ് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പരിയാരത്ത് സഞ്ചരിക്കുന്ന എംഡിഎംഎ വില്‍പനശാലയും വില്‍പനക്കാരും എക്‌സൈസ് പിടിയിലായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടി യേശുദാസനും സംഘവുമാണ് ഇവരെ വലയിലാക്കിയത്. കണ്ണൂര്‍ ജില്ലയിലെ ഒവി രഞ്ജിത്, കീഴാറ്റൂരിലെ പി മധുസൂദനന്റെ മകന്‍ എം അര്‍ജുന്‍ എന്നിവരെയാണ് പിടികൂടിയത്.
              
MDMA seized | 'സഞ്ചരിക്കുന്ന എംഡിഎംഎ വില്‍പനശാലയും വില്‍പനക്കാരും' എക്‌സൈസ് പിടിയില്‍

ഇവര്‍ സഞ്ചരിച്ച കെഎല്‍ 58 എച് 5300 ഇനോവ കാറും പിടിച്ചെടുത്തു. പ്രതികളില്‍ നിന്നും മയക്കുമരുന്ന് വില്‍പന നടത്താനായി ഉപയോഗിച്ച ത്രാസും എംഡിഎംഎ പൊതിഞ്ഞു വില്‍ക്കാനുള്ള 25-ഓളം പാകറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരമനുസരിച്ചാണ് എക്സൈസ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ വിപി ഉണ്ണികൃഷ്ണന്‍, കെ ഷജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ നിശാദ്, സി ജിതേഷ്, കെ രമിത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Drugs, Crime, Arrested, Criminal Case, MDMA seized from youths.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia