Robbery | മൈസൂറു-ബെംഗ്‌ളൂറു അതിവേഗ പാതയില്‍ കത്തിമുനയില്‍ നിറുത്തി വന്‍ കൊള്ളകള്‍; ദമ്പതികളുടെ 5.40 ലക്ഷം കവര്‍ന്നതായി പരാതി

 


മംഗ്‌ളൂറു: (www.kvartha.com) മൈസൂറു-ബെംഗ്‌ളൂറു അതിവേഗ പാതയില്‍ ഇരുട്ടിന്റെ മറവില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം വിലസുന്നതായി പരാതി. ആഭരണങ്ങള്‍ ഉള്‍പെടെ 5.40 ലക്ഷം രൂപയുടെ കവര്‍ചക്കിരയായെന്ന പരാതിയുമായി രണ്ട് ദമ്പതികള്‍ രംഗത്തുവന്നു. സാമ്പത്തിക ഉറവിടം സംബന്ധിച്ച പൊല്ലാപ്പ് ഉള്‍പെടെ ഭയന്ന് അക്രമത്തിന് ഇരയാവുന്ന പലരും പരാതി നല്‍കാന്‍ മടിക്കുകയാണെന്നാണ് ആരോപണം. 

മൈസൂറു രാമകൃഷ്ണ നഗറില്‍ ഇ ആന്‍ഡ് എഫ് ബ്ലോകില്‍ താമസിക്കുന്ന മൈസൂറു റയില്‍വേ വര്‍ക്‌ഷോപ് കോളനി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ എന്‍ നാഗരാജു, ഭാര്യ ജയശ്രീ എന്നിവരില്‍ നിന്ന് സ്വര്‍ണാഭരണവും പണവും ഉള്‍പെടെ 3,81,060 രൂപയും മൈസൂറു വിദ്യാനഗറിലെ ഡോ. ലോഹിത് റാവു, ഭാര്യ കാവ്യ, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് ആഭരണങ്ങളും പണവുമായി 2,58,000 രൂപ എന്നിങ്ങിനെ കവര്‍ച നടത്തിയെന്നാണ് പരാതി.

Robbery | മൈസൂറു-ബെംഗ്‌ളൂറു അതിവേഗ പാതയില്‍ കത്തിമുനയില്‍ നിറുത്തി വന്‍ കൊള്ളകള്‍; ദമ്പതികളുടെ 5.40 ലക്ഷം കവര്‍ന്നതായി പരാതി

വിജനപാതയില്‍ ഒറ്റപ്പെട്ടപ്പോള്‍ ദേശീയപാത അതോറിറ്റിയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് പ്രതികരണം ഇല്ലാതെയാണ് കൊള്ളക്കിരയായതെന്ന് ആക്ഷേപമുണ്ട്. ഈ മാസം 12 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതിന്റെ പിറ്റേന്ന് 13നുണ്ടായ സംഭവത്തെപ്പറ്റി ലോഹിത് റാവു ചന്നപട്ടണം റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ലാഹിത് റാവു വൈകി നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: സുഹൃത്ത് നിതിനെ ബെംഗ്‌ളൂറു വിട്ട് അതിവേഗ പാതയിലൂടെ മൈസൂറിലേക്ക് മടങ്ങുകയായിരുന്നു. താനും ഭാര്യയും സുഹൃത്ത് നവീന്‍, ഭാര്യ സൗജന്യ എന്നിവരുമാണ് വാഹനത്തിലുണ്ടായിരുന്നത്. 

കാര്‍ ദേവരഹൊസഹള്ളിക്കും തിട്ടമരഹള്ളിക്കുമിടയില്‍ കേടായി. ദേശീയപാത അതോറിറ്റിയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 1033യിലേക്ക് നിരന്തരം വിളിച്ചെങ്കിലും മറുതലക്കല്‍ നിന്ന് പ്രതികരണം ഉണ്ടായില്ല. മറ്റൊരു വാഹനത്തിന് വിളിച്ച് അതെത്താന്‍ കാത്തിരിക്കുന്നതിനിടെ സര്‍വീസ് റോഡിലൂടെ കയറി വന്ന രണ്ടുപേര്‍ കാറിന്റെ ചില്ലില്‍ തുരുതുരാ മുട്ടി. 

സമയം അര്‍ധരാത്രി 1.50 ആയിരുന്നു. അതിലൊരാള്‍ കാക്കി നിറത്തിലുള്ള പാന്റ്‌സ് ആണ് ധരിച്ചിരുന്നത്. പൊലീസെന്ന് കരുതി വാതില്‍ തുറന്നതും അവര്‍ രണ്ടു പേരും കത്തിയെടുത്ത് കാറിനകത്തെ സ്ത്രീകള്‍ക്ക് നേരെ ചൂണ്ടി ആഭരണങ്ങളും പണവും ആവശ്യപ്പെട്ടു. ജീവനില്‍ കൊതിയുള്ളതിനാല്‍ വിലപിടിപ്പുള്ള എല്ലാം അവര്‍ക്ക് നല്‍കി. അക്രമികള്‍ രണ്ടുപേരും ബൈകില്‍ കയറി ഇരുട്ടില്‍ മറയുകയും ചെയ്തു.

നേരത്തെ ഗതാഗതത്തിന് തുറന്ന ഭാഗത്ത് കഴിഞ്ഞ മാസം ആറിനുണ്ടായ സംഭവത്തെ കുറിച്ചാണ് നാഗരാജു മാണ്ട്യ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

നാഗരാജു മാണ്ട്യയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: മകന്‍ എം എന്‍ മദനന്റെ കുട്ടിയുടെ പേരിടല്‍ ചടങ്ങില്‍ പങ്കെടുത്ത്, അവന്റെ ഭാര്യയുടെ ചിത്രദുര്‍ഗ്ഗ ഹരിയൂരിലെ വീട്ടില്‍ തങ്ങി ശേഷം താനും ഭാര്യയും തിരിച്ചു വരുന്നതിനിടെയാണ് കവര്‍ച നടന്നത്. 

Robbery | മൈസൂറു-ബെംഗ്‌ളൂറു അതിവേഗ പാതയില്‍ കത്തിമുനയില്‍ നിറുത്തി വന്‍ കൊള്ളകള്‍; ദമ്പതികളുടെ 5.40 ലക്ഷം കവര്‍ന്നതായി പരാതി

അതിവേഗ പാതയില്‍ മല്ലയ്യഹനഡോഡിയില്‍ എത്തിയപ്പോള്‍ താന്‍ ചെറുതായി ഛര്‍ദിച്ചു. കാര്‍ നിര്‍ത്തി തല പുറത്തേക്കിട്ട് മുഖം കഴുകുന്നതിനിടെ 28-30 പ്രായം തോന്നിക്കുന്ന രണ്ടുപേര്‍ കാറിനടുത്തേക്ക് വന്നു. ഒരാള്‍ എന്നെ തള്ളിമാറ്റി ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് കാറിന്റെ താക്കോല്‍ കൈക്കലാക്കി. അയാള്‍ തനിക്കും മറ്റയാള്‍ ഭാര്യക്കും നേരെ കത്തി ചൂണ്ടി. ഭാര്യ നിലവിളിച്ചപ്പോള്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. ഭാര്യയുടെ ആഭരണങ്ങളും തന്റെ ഷര്‍ടിന്റെ കീശയിലുള്ള 60 രൂപയും പാന്റ്‌സിന്റെ പോകറ്റില്‍ സൂക്ഷിച്ച 25,000 രൂപയും പിടിച്ചു പറിച്ചു.

തുടര്‍ന്ന് 50 കിലോമീറ്ററിനിടയില്‍ എവിടെയും കാര്‍ നിര്‍ത്തരുതെന്നും നിങ്ങള്‍ തങ്ങളുടെ സംഘത്തിലുള്ളവരുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞാണ് കാറിന്റെ താക്കോല്‍ തിരിച്ചു തന്നത്. അതനുസരിച്ച് മൈസൂറു നഗരത്തിലെത്തി ബന്ധുക്കളോട് സംഭവം വിവരിച്ചപ്പോള്‍ വീട്ടിലേക്ക് പോവൂവെന്നും പരാതി പിന്നീട് കൊടുക്കാം എന്ന ഉപദേശമാണ് ലഭിച്ചതെന്നും പറയുന്നു.

Keywords:  News, National, India, Mangalore, Bangalore, Robbery, Crime, theft, Police, Complaint, police-station, Massive robberies held at Mysore-Bengaluru Express Highway; couple's 5.40 lakhs stolen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia