Arrested | 'വിവാഹിതയുടെ കൂടെ ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു'; 22 കാരിയുടെ പിതാവും സഹോദരങ്ങളും അറസ്റ്റില്‍
Mar 21, 2023, 14:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പുര്‍: (www.kvartha.com) 22 കാരിയായ വിവാഹിതയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചെന്ന കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളുമാണ് പൊലീസ് പിടിയിലായത്. രാജസ്താനിലെ അജ്മീറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഹമീദ് ഖാന്‍ എന്ന യുവാവാണ് ദാരുണസംഭവത്തിന് ഇരയായത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജനുവരിയിലാണ് 25കാരനായ ഹമീദ് ഖാന്‍ യുവതിയുമൊത്ത് ഒളിച്ചോടിയത്. തുടര്‍ന്ന് ഇവര്‍ അജ്മീറില്‍ താമസമാരംഭിച്ചു. ഈ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവതിയുടെ പിതാവും സഹോദരന്മാരും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഹമീദ് ഖാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
യുവാവിനെ ഇരുമ്പുവടി ക്രൂരമായി ആക്രമിച്ച പ്രതികള്‍ പിന്നീട് മൂക്ക് മുറിക്കുകയായിരുന്നു. ശേഷം പ്രതികള്‍ ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഹമീദ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
Keywords: News, National, Local-News, Police, Crime, Accused, Arrested, Man's assaulted in Rajasthan for eloping with married woman, 5 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

