BSF jawan | മണിപ്പൂരില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി; പലചരക്ക് കടയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമവുമായി ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍; വീഡിയോ വൈറലായി, പിന്നാലെ സസ്‌പെന്‍ഷന്‍
Jul 25, 2023, 20:54 IST
ഇംഫാല്‍: (www.kvartha.com) സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി പുറത്ത്. പലചരക്ക് കടയ്ക്കുള്ളില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF) ഹെഡ് കോണ്‍സ്റ്റബിളിന്റെ വീഡിയോ വൈറലായി. പിന്നാലെ ഇയാളെ അതിര്‍ത്തി രക്ഷാ സേന സസ്പെന്‍ഡ് ചെയ്യുകയും ഇംഫാലില്‍ പീഡനത്തിന് കേസെടുക്കുകയും ചെയ്തു.
ജൂലൈ 20ന് ഇംഫാലിലെ പെട്രോള്‍ പമ്പിന് സമീപമുള്ള കടയിലാണ് സംഭവം നടന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബിഎസ്എഫ് ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വകുപ്പുതല നടപടിയും ഇയാള്‍ക്കതിരെയുണ്ടാവും.
നേരത്തെ തൗബാല്‍ ജില്ലയില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെയാണ് മറ്റൊരു വീഡിയോ കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

In Manipur, a distressing incident was captured on CCTV camera, revealing men in uniform @Spearcorps , who are meant to safeguard the civilian population, openly harassing young girls in a departmental store during broad daylight. This raises a significant question regarding the… pic.twitter.com/FGHgI4mWfU
— TWADDLE (@THETWITSORM) July 24, 2023
നേരത്തെ തൗബാല്‍ ജില്ലയില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെയാണ് മറ്റൊരു വീഡിയോ കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Keywords: Manipur Violence, BSF jawan, Malayalam news, Manipur Crisis, Manipur Crime, Crime News, Indian News, Manipur: BSF jawan assaults woman in grocery store, suspended.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.