Found Dead | 'സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന് ജീവനൊടുക്കി'; 6 പേര്‍ക്ക് പരുക്ക്
Jan 24, 2024, 13:12 IST
ADVERTISEMENT
മുംബൈ: (KVARTHA) മണിപ്പൂരില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചശേഷം സൈനികന് ജീവനൊടുക്കിയതായി പൊലീസ്. ആറ് സൈനികര്‍ക്കാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റത്. പരുക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച (24.01.2024) രാവിലെ അസം റൈഫിള്‍സ് കാംപിലാണ് സംഭവമുണ്ടായത്. സൈനികന് തന്റെ സഹപ്രവര്‍ത്തകരെ വെടിവെച്ചശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപോര്‍ട്. വെടിവെയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
മണിപ്പൂര്‍ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റവര്‍ മണിപ്പൂര്‍ സ്വദേശികളെല്ലെന്നും കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Keywords: News, National, National-News, Crime, Crime-News, Manipur News, Assam Rifles, Soldier, Found Dead, Jawan, Died, Attack, Colleagues, Six People, Injured, Manipur: Assam Rifles Soldier Found Dead.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.