ക്ഷേത്രഭണ്ഡാരത്തില്‍ ഗര്‍ഭനിരോധന ഉറയെറിഞ്ഞെന്ന കേസില്‍ 62 കാരന്‍ അറസ്റ്റില്‍

 


മന്‍ഗ്ലുറു: (www.kvartha.com 29.12.2021) ക്ഷേത്രഭണ്ഡാരത്തില്‍ ഗര്‍ഭനിരോധന ഉറയെറിഞ്ഞെന്ന കേസില്‍ 62 കാരന്‍ അറസ്റ്റില്‍. മര്‍ണമികട്ടെ കൊറഗജ്ജ കട്ടെ ക്ഷേത്രം ഭണ്ഡാരത്തില്‍ ഗര്‍ഭനിരോധന ഉറയെറിഞ്ഞെന്ന കേസിലാണ് മന്‍ഗ്ലൂറു പാണ്ഡേശ്വരം പൊലീസ് ദേവദാസ് ദേശായി (62) എന്നയാളെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി ഇരുട്ടിന്റെ മറവിലാണ് ഇയാള്‍ ഗര്‍ഭനിരോധന ഉറ എറിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് ഈ വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.

ക്ഷേത്രഭണ്ഡാരത്തില്‍ ഗര്‍ഭനിരോധന ഉറയെറിഞ്ഞെന്ന കേസില്‍ 62 കാരന്‍ അറസ്റ്റില്‍

മന്‍ഗ്ലൂറിലും പരിസരങ്ങളിലുമുള്ള വിവിധ ആരാധനാലയങ്ങളില്‍ താന്‍ നേരത്തെയും ഇത്തരം വസ്തുക്കള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു. ക്ഷേത്ര ഭണ്ഡാരങ്ങള്‍, ഉള്ളാള്‍ ദര്‍ഗ, ആശുപത്രി പരിസരങ്ങള്‍ തുടങ്ങി ഇരുപതോളം സ്ഥലങ്ങളില്‍ ഉറകള്‍ കുറിപ്പുകളോടെ നിക്ഷേപിച്ചുവെന്നാണ് ഇയാളുടെ മൊഴി.

ഓടോറിക്ഷ ഡ്രൈവറായിരുന്ന ദേവദാസ് 2006 മുതല്‍ തനിച്ചാണ് താമസം. ഭാര്യയും മകളും അകന്നു കഴിയുകയാണ്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. യാത്രക്ക് സൈകിള്‍ ഉപയോഗിക്കുന്ന ഇയാള്‍ മന്‍ഗ്ലൂറു എസ് ബി ഐ പരിസരത്ത് നിന്ന് ഉപയോഗിച്ച് വലിച്ചെറിയുന്ന ഉറകള്‍ ശേഖരിക്കുകയും അത് ഇത്തരത്തില്‍ ക്ഷേത്രഭണ്ഡാരങ്ങളിലും മറ്റും നിക്ഷേപിക്കുകയുമാണ് ചെയ്യുന്നതെന്നും മന്‍ഗ്ലൂറു സിറ്റി പൊലീസ് കമിഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.

'വിഗ്രഹങ്ങളും ദര്‍ഗകളും വെറും മാലിന്യമാണെന്ന അഭിപ്രായമാണ് ദേവദാസിന്. അവിടേക്ക് മലിന വസ്തു നിക്ഷേപിക്കുന്നു. അത് തടയാന്‍ പോലും ശേഷിയില്ലാത്തവയെ എങ്ങനെ ദൈവമായി കരുതാനാവും എന്ന് ഇയാള്‍ ചോദിക്കുന്നു. ഈ സന്ദേശം നല്‍കാനാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ദേവദാസ് അവകാശപ്പെടുന്നതെന്നും കമിഷണര്‍ പറയുന്നു.

എന്നാല്‍ ഇതുകൊണ്ട് മതസ്പര്‍ധ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും സംഭവത്തില്‍ വിശ്വഹിന്ദു പരിഷതും, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും പ്രക്ഷോഭം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Keywords:  Mangaluru: Desecrating places of worship - Accused held, confesses to crime, Mangalore, News, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia