Arrested | ജ്വലറിയില്‍ കവര്‍ച നടത്താന്‍ ശ്രമിച്ച മോഷ്ടാവ് അറസ്റ്റില്‍
Mar 3, 2023, 19:15 IST
തളിപ്പറമ്പ്: (www.kvartha.com) പരിയാരത്ത് ജ്വലറിയില്‍ കവര്‍ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായതായി പൊലീസ് അറിയിച്ചു. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരീഷ്‌കുമാറിനെ (49) യാണ് പരിയാരം പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
'പിലാത്തറ ലാസ്യ കോളജിന് സമീപത്തെ ഐശ്വര്യ ജ്വല റിയോട് ചേര്‍ന്ന ജ്വലറിയുടെ ഉടമസ്ഥതയിലുള്ള മുറിയുടെ ഷടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പരിയാരം പൊലീസിനെ വിവരമറിയിച്ചത് പ്രകാരം പ്രിന്‍സിപല്‍ എസ്‌ഐ പിസി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് പിലാത്തറയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഓടിരക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിലാത്തറയിലും പരിയാരം സ്റ്റേഷന്‍ പരിധിയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നുണ്ട്. ഏതോ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ച ചെയ്ത് എടുത്ത ചില്ലറ നാണയങ്ങളും നോടുകളും പിടിച്ചെടുത്തു. മോഷണക്കേസുകളില്‍ പ്രതിയായി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു', പൊലീസ് പറഞ്ഞു.

Keywords: Latest-News, Kerala, Top-Headlines, Crime, Arrested, Robbery, Theft, Accused, Man who attempted to rob jewelery store arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.