ജുനൈദിനെ ട്രെയിനിൽ വെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 09.07.2017) ഹരിയാനയില്‍ 16 കാരനെ ട്രെയിനിൽ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. അറസ്റ്റിലായ ആള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് പറഞ്ഞു.

2017 ജൂണ്‍ 22 ഈദ് ആഘോഷത്തിന് സാധനങ്ങള്‍ വാങ്ങാന്‍ സഹോദരങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലേക്കുപോയ 16 കാരൻ ജുനൈദ് ഖാനെ തീവണ്ടിയില്‍ വച്ച് ഒരു സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് കഴിഞ്ഞ ദിവസം രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളായി ആരും രംഗത്തെത്താതിരുന്നത് പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ജുനൈദിനെ ട്രെയിനിൽ വെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

ഓഖ്‌ല സ്‌റ്റേഷനില്‍നിന്ന് ഇരുപതോളം പേര്‍ ഉള്‍പ്പെട്ട സംഘം ജുനൈദും സഹോദരങ്ങളും സഞ്ചരിച്ചുക്കൊണ്ടിരുന്ന തീവണ്ടിയില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജുനൈദും സഹോദരങ്ങളും സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മര്‍ദ്ദനം തുടങ്ങി. ദേശദ്രോഹികളെന്നും ബീഫ് കഴിക്കുന്നവരെന്നും ആക്രോശിച്ചുകൊണ്ടാണ് ജുനൈദിനെ ചിലര്‍ അക്രമിച്ചതെന്ന് സഹോദരൻ ഹസീബ് മൊഴി നല്‍കിയിരുന്നു.

ആയുധം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം മറ്റൊരു സ്‌റ്റേഷനില്‍വെച്ച് ഇവരെ തീവണ്ടിയില്‍നിന്നും പുറത്തേക്ക് തള്ളിയിട്ടു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടക്കമുള്ള അഞ്ചുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Summary: The man who allegedly stabbed 16-year-old Junaid Khanon a train in Haryana last month has been arrested, the Faridabad Police said today. The Police added that the accused, whose identity they are keeping a secret for legal reasons, has confessed to stabbing the teenager.

Keywords: New Delhi, Murder case, Death, Youth, Police, Arrested, Accused, Brothers, Officer, Government, Train, Passenger, Crime, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia