Acid Attack | കോയമ്പതൂര്‍ കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; 2 അഭിഭാഷകരടക്കം 3 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT



കോയമ്പതൂര്‍: (www.kvartha.com) തമിഴ്‌നാട്ടിലെ കോയമ്പതൂരില്‍ ജില്ലാ കോടതി വളപ്പില്‍ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. കവിത എന്ന യുവതിക്കൊപ്പം രണ്ട് അഭിഭാഷകര്‍ക്കുകൂടി ആക്രമണത്തില്‍ പരുക്കേറ്റു. 

ഒരു കേസിന്റെ വാദം കേള്‍ക്കുന്നതിനായി കവിത എന്ന യുവതി രാവിലെ കോടതിയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കവിതയെയും പരുക്കേറ്റവരെയും ചികില്‍സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster_MIMS

Acid Attack | കോയമ്പതൂര്‍ കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; 2 അഭിഭാഷകരടക്കം 3 പേര്‍ക്ക് പരുക്ക്


സംഭവത്തില്‍ ഭര്‍ത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്തെന്ന് ആദ്യഘട്ടത്തില്‍ വെളിപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords:  News, National, India, Crime, attack, Police, Local-News, Accused, Police, Woman, Lawyers, Man Throws Acid At Wife Inside Tamil Nadu Court Complex: Cops
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia