മദ്യപിച്ച് വന്നതിന് ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുത്തില്ല; ദേഷ്യം വന്ന ഭര്‍ത്താവ് മൂന്നു വയസ്സുള്ള മകനെ അടിച്ചു കൊന്നു
May 11, 2020, 12:09 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 11.05.2020) മദ്യപിച്ച് വന്ന് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന്റെ ദേഷ്യത്തിന് ഭര്‍ത്താവ് മൂന്നു വയസ്സുള്ള മകനെ അടിച്ചു കൊന്നു. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉത്തരപ്രദേശിലെ ബലങ്ഷറിലാണ് ദാരുണ സംഭവം നടന്നത്.
കറി ഉണ്ടാക്കാന്‍ ഭാര്യ വിസമ്മതിപ്പോള്‍ ഇയാള്‍ അവരെ മര്‍ദ്ദിക്കുകയും എന്നിട്ടും കലി അടങ്ങാതെ പിന്നീട് മൂന്നു വയസ്സുകാരനായ മകനെ ഉപദ്രവിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് അതിഗുരുതരമായി പരിക്ക് പറ്റി. ഖുര്‍ജ പ്രദേശത്തെ ആശുപത്രിയില്‍ ഉടനടി എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
സംഭവത്തിന് ശേഷം പ്രതി ബഞ്ചാര ഗ്രാമത്തില്‍ നിന്ന് ഓടിപ്പോയതായി ഖുര്‍ജയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്. ഐ പി സി 304 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Keywords: News, National, India, Lucknow, Crime, Police, Accused, Arrest, Killed, Son, Wife, Man thrashed to kill three year old son
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.