പതിവ് പട്രോളിംഗിനിടെ ഇത് തീരെ പ്രതീക്ഷിച്ചില്ല; എടിഎമിന് മുകളില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടെത്തിയ പൊലീസ് സംഘം കണ്ടത് അകത്ത് ചുരുണ്ടു കൂടിയിരിക്കുന്ന യുവാവിനെ, എടിഎം തകര്‍ത്ത കള്ളന്‍ പിടിയില്‍
Aug 7, 2021, 08:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 07.08.2021) പതിവ് പട്രോളിംഗിനിടെ പൊലീസ് എ ടി
എമിന് മുകളില്‍ പതുങ്ങിയിരുന്ന കള്ളനെ പിടികൂടി. എ ടി എം പൊളിച്ച് അകത്തു കയറി ഒളിച്ചിരുന്ന കള്ളനെ അസാധാരണ ശബ്ദം കേട്ടെത്തിയ പൊലീസാണ് പിടികൂടിയത്. തമിഴ്‌നാട് നാമക്കലില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

നാമക്കല്‍ അനിയാപുരമെന്ന സ്ഥലത്തു പതിവ് രാത്രികാല പരിശോധനയിലായിരുന്നു മോഹനൂര്‍ പൊലീസ്. റോഡരികിലെ ഇന്‍ഡ്യ നമ്പര്‍ വണ്‍ കമ്പനിയുടെ എടിഎമില്‍നിന്ന് അസാധാരണ ശബ്ദം കേട്ടെത്തിയ പൊലീസ് അകത്തു കയറിയപ്പോള്‍ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. പക്ഷേ എടിഎമിന് മുകളിലായി സ്ഥാപിച്ച ഷീറ്റ് അല്‍പം മാറിക്കിടക്കുന്നത് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ലൈറ്റടിച്ച് അകത്തേക്കു നോക്കിയ പൊലീസുകാര്‍ ഞെട്ടി. മെഷീനകത്ത് ഒരു യുവാവ് പതുങ്ങിയിരിക്കുന്നു.
പിടികൂടി ചോദ്യം ചെയ്തപ്പോഴാണു വന്‍ കവര്‍ചയുടെ പദ്ധതി പൊളിഞ്ഞത്. എ ടി എമിന്റെ മുന്‍ഭാഗം തുറക്കുകയെന്നത് കടുപ്പമേറിയതാണെന്ന് മനസിലാക്കിയ നാമക്കല്‍ പറളിയെന്ന സ്ഥലത്തെ കോഴിത്തീറ്റ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ ബിഹാര്‍ സ്വദേശിയായ ഉപേന്ദ്ര റോയി പിന്‍ ഭാഗം തുരക്കുകയായിരുന്നു. പൊലീസെത്തുമ്പോള്‍ ഉപേന്ദ്ര റോയി പുറകുവശം പൂര്‍ണമായി തകര്‍ത്തു നോടുകള്‍ അടുക്കിവയ്ക്കുകയായിരുന്നു.
കൃത്യസമയത്തു പൊലീസ് എത്തിയതിനാല്‍ എ ടി എമില്‍ ഉണ്ടായിരുന്ന 2.65 ലക്ഷം രൂപ നഷ്ടമായില്ല. മെഷീനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന പ്രതി അതിനകത്ത് കുടുങ്ങിയതിനാല്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു പുറത്തെത്തിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.