സിഗരറ്റ് കത്തിച്ച് നല്‍കാത്തതിന്റെ ദേഷ്യത്തിന് സഹോദരിയുടെ വിദ്യാര്‍ത്ഥിയായ മകനെ അമ്മാവന്‍ കത്തികൊണ്ട് കുത്തി
May 19, 2020, 18:50 IST
ADVERTISEMENT
കോയമ്പത്തൂര്‍: (www.kvartha.com 19.05.2020) സിഗരറ്റ് കത്തിച്ച് നല്‍കാത്തതിന്റെ ദേഷ്യത്തിന് സഹോദരിയുടെ വിദ്യാര്‍ത്ഥിയായ മകനെ അമ്മാവന്‍ കത്തികൊണ്ട് കുത്തി. 15 വയസ്സുകാരനെയാണ് അമ്മാവന്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഇരുഗൂര്‍ സ്വദേശി കൃഷ്ണമണിയുടെ മകന്‍ യോഗേഷിനാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ കുട്ടിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മാവനായ മണികണ്ഠനെ(43) പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മണികണ്ഠന്റെ വീട്ടില്‍വെച്ചാണ് സംഭവമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ യോഗേഷിനോട് മണികണ്ഠന്‍ സിഗരറ്റ് കത്തിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യോഗേഷ് സിഗരറ്റ് കത്തിച്ച് നല്‍കിയില്ല. മാത്രമല്ല, തന്നോട് ഇങ്ങനെ ആവശ്യപ്പെടരുതെന്ന് പറഞ്ഞ് അമ്മാവനോട് കയര്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മണികണ്ഠന്‍ സ്വന്തം അനന്തരവനെ കത്തി കൊണ്ട് കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് യോഗേഷിന്റെ പിതാവ് സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Keywords: News, National, India, Crime, Police, Arrested, Accused, Attack, Hospital, Man Stabs Nephew After He Refuses to Light Cigarette for Him in Coimbatore
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.