ജോലി സ്ഥലത്ത് കസേരയെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; 26കാരനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു, കടയുടമയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
Jun 14, 2020, 14:25 IST
ADVERTISEMENT
ഗുവാഹട്ടി: (www.kvartha.com 14.06.2020) ജോലി സ്ഥലത്ത് കസേരയെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് 26കാരന്റെ കൊലപാതകത്തില്‍. സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കടയില്‍ ജോലിചെയ്യുന്ന റിതുപര്‍ണ പെഗു(26)വാണ് കൊല്ലപ്പെട്ടത്.
അസമിലെ ഗുവാഹാട്ടിയില്‍ നടന്ന സംഭവത്തില്‍ കട ഉടമയായ അര്‍മാന്‍ അലി, മറ്റ് ജീവനക്കാരായ ദുലാല്‍ അലി, മനോവര ഖാത്തൂന്‍, ഹുസൈന്‍ അലി, ഇബ്രാഹിം അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. അര്‍മാന്‍ അലിയുടെ കടയിലെ ജോലിക്കാരനായിരുന്നു പെഗു. മറ്റുജീവനക്കാരും യുവാവും തമ്മില്‍ കസേരയെ ചൊല്ലി വഴക്കുണ്ടായതോടെ ജീവനക്കാരില്‍ ഒരാള്‍ പെഗുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്ക് കുത്തേറ്റ് പിടഞ്ഞ യുവാവ് റോഡരികില്‍ വീണുകിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കയുടമയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുലാല്‍ അലി, മനോവര ഖാത്തൂന്‍, ഹുസൈന്‍ അലി, ഇബ്രാഹിം അലി എന്നിവരെ വെള്ളിയാഴ്ച തന്നെ പിടികൂടി. കടയുടമയായ അര്‍മാന്‍ അലിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് യുവാവിനെ കുത്തിയതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Keywords: News, National, India, Crime, Job, shop, Killed, Police, Accused, Death, Youth, Hospital, Conflict, Colleague, Man stabbed to death in assam after rift over chair
അസമിലെ ഗുവാഹാട്ടിയില്‍ നടന്ന സംഭവത്തില്‍ കട ഉടമയായ അര്‍മാന്‍ അലി, മറ്റ് ജീവനക്കാരായ ദുലാല്‍ അലി, മനോവര ഖാത്തൂന്‍, ഹുസൈന്‍ അലി, ഇബ്രാഹിം അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. അര്‍മാന്‍ അലിയുടെ കടയിലെ ജോലിക്കാരനായിരുന്നു പെഗു. മറ്റുജീവനക്കാരും യുവാവും തമ്മില്‍ കസേരയെ ചൊല്ലി വഴക്കുണ്ടായതോടെ ജീവനക്കാരില്‍ ഒരാള്‍ പെഗുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്ക് കുത്തേറ്റ് പിടഞ്ഞ യുവാവ് റോഡരികില്‍ വീണുകിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കയുടമയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുലാല്‍ അലി, മനോവര ഖാത്തൂന്‍, ഹുസൈന്‍ അലി, ഇബ്രാഹിം അലി എന്നിവരെ വെള്ളിയാഴ്ച തന്നെ പിടികൂടി. കടയുടമയായ അര്‍മാന്‍ അലിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് യുവാവിനെ കുത്തിയതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

