വിവാഹിതയായ മകളുമായി ബന്ധം; യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി

 


തൊടുപുഴ: (www.kvartha.com 10.01.2020) വിവാഹിതയായ മകളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. തൊടുപുഴയിലാണ് സംഭവം. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്.

വിവാഹിതയായ മകളുമായി ബന്ധം; യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി

വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലാണ്. സിദ്ദിഖിന്റെ വിവാഹിതയായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Man stabbed daughters lover in Thodupuzha, Thodupuzha, News, Local-News, Crime, Criminal Case, Murder, Youth, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia