യുഎസില്‍ പൊലീസിന് നേരെ തോക്കുചൂണ്ടിയ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധം; കൊല്ലപ്പെട്ടയാള്‍ ചൂണ്ടിയത് തോക്കിന്റെ മാതൃകയിലുള്ള സിഗരറ്റ് ലൈറ്ററെന്ന് കണ്ടെത്തല്‍

 



കാലിഫോര്‍ണിയ: (www.kvartha.com 17.07.2021) യുഎസില്‍ പൊലീസിന് നേരെ തോക്കുചൂണ്ടിയ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധം. കാരണം കൊല്ലപ്പെട്ടയാള്‍ ചൂണ്ടിയത് തോക്കിന്റെ മാതൃകയിലുള്ള സിഗരറ്റ് ലൈറ്ററെന്നാണ് കണ്ടെത്തല്‍. തോക്ക് ചൂണ്ടി അക്രമി നില്‍ക്കുന്നതിന്റെയും പൊലീസുകാരന്റെയും ചിത്രങ്ങള്‍ ലോസ് ആഞ്ചല്‍സ് പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം.

തോക്കുധാരിയായ വെള്ളക്കാരന്‍ ഹോളിവുഡ് ബൗള്‍വാര്‍ഡില്‍ ചുറ്റിത്തിരിയുന്നുവെന്നായിരുന്നു സന്ദേശമെന്ന് പൊലീസിന്റെ ട്വിറ്റര്‍ പേജില്‍ പറയുന്നു. പൊലീസ് അവിടെയെത്തിയപ്പോള്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. അയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നും പറയുന്നു. ഇതോടെ പൊലീസുകാരന്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായും പൊലീസ് ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ കൊല്ലപ്പെട്ടയാള്‍ തോക്കിന് പകരം തോക്കിന്റെ മാതൃകയിലുള്ള സിഗരറ്റ് ലൈറ്ററാണ് ചൂണ്ടിയിരുന്നതെന്ന് പുറത്തുവിട്ട ചിത്രങ്ങളില്‍നിന്ന് സോഷ്യല്‍ മീഡിയക്കാര്‍ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് അധികൃതര്‍ക്ക് അബദ്ധം മനസിലായത്. 

യുഎസില്‍ പൊലീസിന് നേരെ തോക്കുചൂണ്ടിയ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധം; കൊല്ലപ്പെട്ടയാള്‍ ചൂണ്ടിയത് തോക്കിന്റെ മാതൃകയിലുള്ള സിഗരറ്റ് ലൈറ്ററെന്ന് കണ്ടെത്തല്‍


പിന്നാലെ തോക്കുധാരിയായ വെള്ളക്കാരന്‍ വെടിയുതിര്‍ത്തെന്ന വാദം പൊലീസ് തിരുത്തി. കൊല്ലപ്പെട്ടയാളുടെ കൈയിലുണ്ടായിരുന്നത് സിഗരറ്റ് ലൈറ്റര്‍ ആയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ഹോളിവുഡ് ബൗള്‍വാര്‍ഡ് നഗരത്തില്‍ തോക്കുധാരിയായ ഒരാള്‍ ചുറ്റിത്തിരിയുന്ന നിരവധി കോളുകള്‍ ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.

ഇതോടെ നിരപരാധിയായ ഒരാള്‍ കൊല്ലപ്പെട്ടതിന് സിഗരറ്റ് ലൈറ്റര്‍ കൈവശം വെച്ചതിന് പൊലീസ് ഒരാളെ കൊലപ്പെടുത്തിയെന്ന വാദവുമായി ആളുകള്‍ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

Keywords:  News, World, International, USA, Police, Crime, Killed, Social Media, Twitter, Man shot dead after he pointed 'cigarette lighter' that looked like a gun at LAPD cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia