Shot Dead | ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ടശേഷം ആളുകള്‍ക്ക് നേരെ വെടിവയ്പ്പ്; 4 മരണം, 2 പേര്‍ക്ക് ഗുരുതര പരുക്ക്

 



ഹൂസ്റ്റണ്‍: (www.kvartha.com) വീണ്ടും കൂട്ടകൊലപാതകത്തില്‍ വിറങ്ങലിച്ച് അമേരിക. ഹൂസ്റ്റണില്‍ ഒരാള്‍ കെട്ടിടത്തിന് തീയിടുകയും, പുറത്തേക്കോടിയ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി പൊലീസ്.  സംഭവത്തില്‍ അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെടുകയും, രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. 

Shot Dead | ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ടശേഷം ആളുകള്‍ക്ക് നേരെ വെടിവയ്പ്പ്; 4 മരണം, 2 പേര്‍ക്ക് ഗുരുതര പരുക്ക്


അക്രമത്തെ കുറിച്ച് ഹൂസ്റ്റണ്‍ പൊലീസ് പറയുന്നത് ഇങ്ങനെ: തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണിലെ മിക്‌സഡ് ഇന്‍ഡസ്ട്രിയല്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതി കെട്ടിടത്തിന് തീയിട്ട ശേഷം ആളുകള്‍ പുറത്തേക്കിറങ്ങാന്‍ കാത്തുനിന്നു. തീ വ്യാപിച്ചതോടെ പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്കോടി. ഈ സമയം തോക്കുമായി ഒളിച്ചിരുന്ന പ്രതി അഞ്ച് പേരെ വെടിവച്ചിട്ടു. രണ്ടുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രതിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. 

മരിച്ചവരെല്ലാം 40 മുതല്‍ 60 വരെ പ്രായമുള്ള പുരുഷന്മാരാണ്. പിന്നീട് തീപിടുത്തത്തെ കുറിച്ച് വിവരമറിഞ്ഞ് പൊലീസും അഗ്‌നിശമനാ സേനയും അപാര്‍ട്മെന്റിലെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തോക്കുധാരി വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രതിയെയും പൊലീസ് വെടിവച്ചു കൊന്നു. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Keywords:  News,World,international,America,Shoot,Shoot daed,Police,Crime,Killed,Top-Headlines, Man Sets Fire To Building Then Shoots People Fleeing It In Texas; 4 Dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia