Punishment | വീട്ടില്‍ അതിക്രമിച്ച് കയറി 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 36 കാരന് 70 വര്‍ഷം തടവ് ശിക്ഷ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശിക്ഷ വിധിച്ചത് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി
● ശിക്ഷിച്ചത് തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അല്‍ അമീനെ
● 1.6 ലക്ഷം രൂപ പിഴയും അടക്കണം
● പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവ് അനുഭവിക്കണം
മലപ്പുറം: (KVARTHA) വീട്ടില്‍ അതിക്രമിച്ചു കയറി 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 36 കാരന് 70 വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അല്‍ അമീനെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതി 1.6 ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവും അനുഭവിക്കണം.

2020 ഒക്ടോബര്‍ ഒമ്പത്, നവംബര്‍ 13 ദിവസങ്ങളിലാണ് പീഡനം നടന്നതെന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍. വണ്ടൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്.
കേസില്‍ 16 സാക്ഷികളെയാണ് വിസ്തരിച്ചത്. 34 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
#Crime, #Kerala, #Justice, #Malappuram, #CourtVerdict, #News