Crime | 'ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16 കാരിയെ മയക്കി പീഡനം': മന്ത്രവാദിക്ക് 52 വര്‍ഷം തടവ് ശിക്ഷ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) പതിനാറുകാരിയെ ലഹരിപാനീയം നല്‍കി മയക്കി പീഡനത്തിനിരയാക്കിയെന്ന സംഭവത്തിൽ മന്ത്രവാദിക്ക് 52 വർഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മന്ത്രവാദത്തിന്റെ മറവില്‍ പീഡിപ്പിച്ച ടി.എം.പി. ഇബ്രാഹിമിനെയാണ് (54) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്.

2020 സെപ്റ്റംബർ 9-നാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയാണ് ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായതായി പരാതി നൽകിയത്. പെണ്‍കുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാമെന്നും ബന്ധുവിന്റെ അസുഖം മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് മന്ത്രവാദിയായ ഇബ്രാഹിം കുറ്റകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്.
ഇബ്രാഹിം പെണ്‍കുട്ടിയെ ലഹരിപാനീയം നല്‍കി മയക്കിയ ശേഷം പീഡനത്തിനിരയാക്കിയെന്നും, നഗ്ന ദൃശ്യം മൊബൈലില്‍ പകർത്തി, സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോള്‍ ജോസ് ഹാജരായി.