Remanded | പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; മധ്യവയസ്‌കൻ റിമാൻഡിൽ
May 11, 2024, 14:57 IST
പഴയങ്ങാടി: (KVARTHA) കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കൻ റിമാൻഡിൽ. പൊതു പ്രവർത്തകൻ കൂടിയായ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സി ചന്ദ്രനെ (62) യാണ് കണ്ണപുരം സി ഐ സുഷിറും സംഘവും അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തിയ പ്രതി എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകകയായിരുന്നുവെന്നാണ് പരാതി. കുതറി മാറിയോടിയ പെൺകുട്ടി വിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. പിന്നീട് കണ്ണപുരം പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനെ പിടികൂടി കണ്ണൂർ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തത്.

Keywords: Crime, Kannur, Malayalam News, Kerala News, Pazhayangadi, Police Station, Minor Girl, Remanded, Public Activist, Arrested, Case, Complaint, POCSO, Man remanded for assaulting minor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.