Remanded | ആർഎസ്‌എസ് പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ വിശ്വഹിന്ദു പരിഷത് ജില്ലാ സെക്രടറി റിമാൻഡിൽ
Jun 19, 2023, 13:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ആർഎസ്‌എസ് പ്രവർത്തകനെ കുത്തിപ്പരുക്കേൽപിച്ചെന്ന കേസിൽ വിശ്വഹിന്ദു പരിഷത് ആലപ്പുഴ ജില്ലാ സെക്രടറിയെ റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡ്വ. അശോക് അമ്മാഞ്ചി (44) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ പേരിശ്ശേരി കളീക്കല്‍ വടക്കേതില്‍ രാഹുല്‍ കുമാറി (28) നാണ് കുത്തേറ്റത്. എല്‍എല്‍ബി കഴിഞ്ഞ് ചെങ്ങന്നൂരിലെ അഭിഭാഷക സ്ഥാപനത്തില്‍ പരിശീലനം നടത്തി വരികയായിരുന്നു രാഹുൽ.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ എം സി റോഡിൽ ചെങ്ങന്നൂർ ഗവ. ഐടിഐ ജൻക്ഷന് സമീപം ആര്യാസ് ഹോടെലിന് മുൻപിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാഹുലും അശോകും തമ്മിൽ വക്കാലത്തിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നതായും അശോക് സ്ത്രീകളായ അഭിഭാഷകരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് തർക്കം ഉണ്ടായിരുന്നതായും ഇതിന് പിന്നാലെ അശോക് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാഹുൽ കുമാറിനെ കുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
നെഞ്ചിലും വയറ്റിലും ഗുരുതരമായി കുത്തേറ്റ രാഹുലിനെ ഉടൻ തന്നെ കെ എം ചെറിയാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രാത്രിയോടെ തന്നെ ചെങ്ങന്നൂര്‍ എസ്‌ഐ എംസി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അശോക് അമ്മാഞ്ചിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
Keywords: News, Kerala, Alappuzha, Chengannur, VHP, RSS, Man, Remand, Case, Hospital, Court, Man remanded for assault on youth.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.