Youth Killed | 'മിശ്രവിവാഹത്തിന്റെ പേരിൽ മരുമകനെ ഭാര്യാപിതാവ് കൊലപ്പെടുത്തി'
Dec 19, 2022, 12:01 IST
ബെംഗ്ളുറു: (www.kvartha.com) കർണാടകയിലെ ബാഗൽകോട്ടിൽ മിശ്രവിവാഹത്തിന്റെ പേരിൽ മരുമകനെ ഗൃഹനാഥൻ വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ജാംഖണ്ഡി പട്ടണത്തിനടുത്തുള്ള തക്കോഡ ഗ്രാമത്തിലെ ഭുജബല കർജാഗി (34) യാണ് മരിച്ചത്. കുറ്റാരോപിതരായ തമ്മന ഗൗഡയ്ക്കും ഇയാളുടെ രണ്ട് കൂട്ടാളികൾക്കും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നത്: ഭുജബല ജൈന സമുദായത്തിൽപ്പെട്ടയാളാണ്. ഇയാളുടെ ഭാര്യ ഭാഗ്യശ്രീ ക്ഷത്രിയയായിരുന്നു. ഇരുവരും ഒരു വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. കുറച്ച് കാലം പുറത്ത് കഴിഞ്ഞ ശേഷം ദമ്പതികൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയും മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുകയും ചെയ്തു. തമ്മന ഗൗഡയ്ക്ക് തന്റെ മകളോടും മരുമകനോടും കടുത്ത പകയുണ്ടായിരുന്നു. ഭുജബലയെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു.
ഡിസംബർ 17ന് ഭുജബല ഹനുമാൻ ക്ഷേത്രത്തിന് സമീപത്തിലൂടെ കടന്നുപോകുമ്പോൾ പ്രതി കണ്ണിൽ മുളകുപൊടി എറിയുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. പ്രതിയെ മറ്റ് രണ്ട് പേർ സഹായിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്'.

Keywords: Man murders son-in-law over inter-caste marriage, National, Bangalore, Karnataka, News, Top-Headlines, Police, Marriage,Crime,Murder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.