SWISS-TOWER 24/07/2023

Killed | 'പണത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി; ശേഷം മൃതദേഹമടങ്ങിയ പെട്ടിയുമായി ട്രെയിന്‍ യാത്ര നടത്തിയ 20 കാരന്‍ അറസ്റ്റില്‍'

 


പ്രയാഗ്‌രാജ്: (KVARTHA) ഹരിയാനയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശിയായ യുവാവ് അമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹമടങ്ങിയ പെട്ടിയുമായി ഉത്തര്‍പ്രദേശിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പിടിയിലായതായി പൊലീസ്. ഹിസാറില്‍ താമസിക്കുന്ന കോട്ടണ്‍ മിലിലെ ജീവനക്കാരിയായ പ്രതിമ ദേവിയാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഹിമാന്‍ഷു(20)വിനെ അറസ്റ്റ് ചെയ്തു.
Aster mims 04/11/2022
ദരഗഞ്ച് പൊലീസ് പറയുന്നത്: ഈ മാസം 13നായിരുന്നു ക്രൂരകൃത്യം നടന്നത്. അമ്മയോട് ഹിമാന്‍ഷു 5000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കാന്‍ സാധിക്കില്ലെന്ന് പ്രതിമ ദേവി പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് പ്രതിമയെ ഹിമാന്‍ഷു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സംഭവദിവസം വൈകിട്ട് അമ്മയുടെ മൃതദേഹം പെട്ടിയിലാക്കി ട്രെയിന്‍ മാര്‍ഗം യുപിയിലെ പ്രയാഗ്രാജില്‍ എത്തി. മൃതദേഹം സംഗമില്‍ ഉപേക്ഷിക്കാനായിരുന്നു ഹിമാന്‍ഷുവിന്റെ പദ്ധതി. എന്നാല്‍ പൊലീസ് സംഗം പ്രദേശത്ത് പട്രോളിങ് നടത്തുമ്പോള്‍ സംശയാസ്പദമായ രീതിയില്‍ പെട്ടിയുമായി ഹിമാന്‍ഷുവിനെ പിടികൂടുകയും പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് ഹരിയാന പൊലീസിനെയും ഹിമാന്‍ഷുവിന്റെ സഹോദരിയെയും പിതാവിനെയും അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് ഹിമാന്‍ഷുവിനെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. വീട്ടമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 


Killed | 'പണത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി; ശേഷം മൃതദേഹമടങ്ങിയ പെട്ടിയുമായി ട്രെയിന്‍ യാത്ര നടത്തിയ 20 കാരന്‍ അറസ്റ്റില്‍'



Keywords:
News, National, National-News, Crime, Crime-News, Suitcase, Killed, Man, Youth, Mother, Money, Haryana, Travel, Train, UP, Body, Man Kills Woman In Haryana, Travels By Train To UP With Body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia