സ്ഥിരമായി വഴക്കിടുന്നതിന് പരിഹാരം തേടി ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍നിന്ന് അനുഗ്രഹം വാങ്ങാനെത്തിയപ്പോള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു; പ്രശ്‌ന പരിഹാരം കാണാനാവാതെ വീണ്ടും വഴക്ക് തുടരവെ ഭര്‍ത്താവ് ഭാര്യയെ മകളുടെ മുന്നില്‍വെച്ച് അടിച്ചുകൊന്നു
Apr 3, 2020, 18:04 IST
ബെംഗളൂരു: (www.kvartha.com 03.04.2020) സ്ഥിരമായി വഴക്കിടുന്നതിന് പരിഹാരം തേടി ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍നിന്ന് അനുഗ്രഹം വാങ്ങാനെത്തിയപ്പോള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവിന് സമീപം ദൊഡ്ഡേരിയിലെ ഒരു ക്ഷേത്രവളപ്പിലായിരുന്നു ഭയാനകമായ സംഭവം നടന്നത്.
മാര്‍ച്ച് 23 നാണ് ബാസവരാജ(42)-സാവിത്രാമ്മ(35) ദമ്പതിമാര്‍ മകളോടൊപ്പം ദൊഡ്ഡേരിയിലെ ആഞ്ജനേയ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ദാമ്പത്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍നിന്ന് അനുഗ്രഹവും തേടാനായിരുന്നു ഇവര്‍ ഉദ്ദേശിച്ചത്.
എന്നാല്‍ മാര്‍ച്ച് 23 നും 24 നും ഇവര്‍ക്ക് പുരോഹിതനെ കാണാന്‍ പറ്റിയില്ല. ഇതിനിടെ 24-ാം തീയതി പ്രധാനമന്ത്രി രാജ്യവ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ അവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രവളപ്പില്‍ തന്നെ പുരോഹിതന്‍ നല്‍കുന്ന ഭക്ഷണവും കഴിച്ചായിരുന്നു മൂവരും കഴിഞ്ഞുകൂടിയത്.
എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. നേരത്തെ ഭാര്യയെ സംശയമുണ്ടായിരുന്ന ബാസവരാജ ഇതിനെ ചൊല്ലിയാണ് ക്ഷേത്രവളപ്പില്‍വെച്ച് തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കുകയും വലിയ വടി ഉപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു. അമ്മയെ മര്‍ദിക്കുന്നത് കണ്ട മകള്‍ ക്ഷേത്രത്തിലെ പൂജാരിയെ വിളിച്ചുകൊണ്ടുവന്നെങ്കിലും സാവിത്രാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ച് തന്നെ ഇവര്‍ മരിച്ചു. ഭാര്യ മരിച്ചെന്ന് മനസിലാക്കിയതോടെ ബാസവരാജ പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Keywords: News, National, India, Bangalore, Priest, Temple, Husband, Wife, Killed, Police, Enquiry, Death, Crime, Man Kills Wife in Temple
മാര്‍ച്ച് 23 നാണ് ബാസവരാജ(42)-സാവിത്രാമ്മ(35) ദമ്പതിമാര്‍ മകളോടൊപ്പം ദൊഡ്ഡേരിയിലെ ആഞ്ജനേയ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ദാമ്പത്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍നിന്ന് അനുഗ്രഹവും തേടാനായിരുന്നു ഇവര്‍ ഉദ്ദേശിച്ചത്.
എന്നാല്‍ മാര്‍ച്ച് 23 നും 24 നും ഇവര്‍ക്ക് പുരോഹിതനെ കാണാന്‍ പറ്റിയില്ല. ഇതിനിടെ 24-ാം തീയതി പ്രധാനമന്ത്രി രാജ്യവ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ അവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രവളപ്പില്‍ തന്നെ പുരോഹിതന്‍ നല്‍കുന്ന ഭക്ഷണവും കഴിച്ചായിരുന്നു മൂവരും കഴിഞ്ഞുകൂടിയത്.
എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. നേരത്തെ ഭാര്യയെ സംശയമുണ്ടായിരുന്ന ബാസവരാജ ഇതിനെ ചൊല്ലിയാണ് ക്ഷേത്രവളപ്പില്‍വെച്ച് തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കുകയും വലിയ വടി ഉപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു. അമ്മയെ മര്‍ദിക്കുന്നത് കണ്ട മകള്‍ ക്ഷേത്രത്തിലെ പൂജാരിയെ വിളിച്ചുകൊണ്ടുവന്നെങ്കിലും സാവിത്രാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ച് തന്നെ ഇവര്‍ മരിച്ചു. ഭാര്യ മരിച്ചെന്ന് മനസിലാക്കിയതോടെ ബാസവരാജ പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.