ചപ്പാത്തിയുടെ വട്ടം ശരിയായില്ലെന്ന് പറഞ്ഞ് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ തൊഴിച്ചുകൊന്നു; നാലുവയസുള്ള മകളെ മുറിയില്‍ പൂട്ടിയിട്ടു
Jul 24, 2017, 12:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 24.07.2017) ചപ്പാത്തിയുടെ വട്ടം ശരിയായില്ലെന്ന് പറഞ്ഞ് ഗര്‍ഭിണിയായ ഭാര്യയെ യുവാവ് തൊഴിച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ ശനിയാഴ്ച നടന്ന സംഭവം ഞായറഴ്ച പുലര്‍ച്ചെയാണ് പുറംലോകം അറിയുന്നത്. സിമ്രാന് എന്ന 22 കാരിയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. മരണസമയത്ത് യുവതി നാലുമാസം ഗര്‍ഭിണിയായിരുന്നു.
ഞായറാഴ്ച രാവിലെ നാലുമണിയോടെ യുവതിയുടെ സഹോദരനാണ് പോലീസിനെ വിവരം അറിയിച്ചത്. സഹോദരി അബോധാവസ്ഥയില്‍ കിടക്കുന്നതായും നാലു വയസുള്ള മകളെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ഇയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. അമ്മ ഉണ്ടാക്കുന്ന ചപ്പാത്തിയെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് മകള്‍ പോലീസിന് മൊഴിനല്‍കി. അമ്മ നന്നായി പാകം ചെയ്യാറുണ്ട്. എന്നാല്‍ ചപ്പാത്തിയുടെ ആകൃതി പിതാവിനെ പലപ്പോഴും ദേഷ്യം പിടിപ്പിച്ചിരുന്നുവെന്നും മകള്‍ പറയുന്നു.
ശനിയാഴ്ച രാത്രി 10.30നും പതിവുപോലെ ചപ്പാത്തിയെ ചൊല്ലി വഴക്കുണ്ടായി. ഇതിനിടെ പിതാവ് അമ്മയുടെ വയറ്റില്‍ തൊഴിച്ചു. അമ്മയെ രക്ഷിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ തന്നെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പൂട്ടിയിട്ടുവെന്നും മകള്‍ പോലീസിനോട് പറഞ്ഞു.
അഞ്ചു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ വിവാഹിതരായത്. അതിനും ഒരു വര്‍ഷം മുന്‍പുതന്നെ ഇവര്‍ ഒരുമിച്ച് താമസം തുടങ്ങിയിരുന്നു. യുവാവിന്റെ ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ ഒരു ഫാക്ടറിയില്‍ ജോലിക്കു പോവുകയാണ് .
Also Read:
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man kills wife as her chappatis not round, New Delhi, News, Crime, Police, Phone call, Daughter, Hospital, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.