Found Dead | 'ഭാര്യയെ കസേര കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ചു'; പിന്നാലെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി


ADVERTISEMENT
ഭാര്യയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കണ്ണൂർ: (KVARTHA) പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പിനി മെട്ടയിൽ ഭാര്യയെ കസേര കൊണ്ടു തലക്കടിച്ച് പരിക്കേൽപിച്ച ശേഷം ഭര്‍ത്താവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രനാണ് (58) മരിച്ചത്.

അടിയുടെ ആഘാതത്താൽ ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രൻ വീടിന്റെ മുകൽ നിലയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രവീന്ദ്രൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ, ചോദ്യം ചെയ്ത ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഇവർക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രസന്നയെ നാട്ടുകാരാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാലൂർ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയിൽ ഏതാനും മാസം മുമ്പാണ് വാടകക്ക് താമസം തുടങ്ങിയത്. ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശേരി ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.