രണ്ടാം വിവാഹത്തിന് തടസമായി തോന്നി; അഞ്ചും രണ്ടരയും വയസ്സുള്ള പെണ്മക്കളെ പിതാവ് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
May 26, 2020, 12:01 IST
ADVERTISEMENT
ലഖ്നൗ: (www.kvartha.com 26.05.2020) രണ്ടാം വിവാഹത്തിന് തടസമായി തോന്നിയപ്പോള്‍ അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് പിതാവ് രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം. അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.
രാത്രിയില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കളിനിര്‍ത്താന്‍ പിതാവ് ജയ്നുള്‍ അബ്ദീന് (40) ആവശ്യപ്പെട്ടു. കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ എസ് പി അസിത് ശ്രീവാസ്തവ പറഞ്ഞു. നിഷ (അഞ്ച് വയസ്), റൂബി (3 വയസ്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.
അമിത മദ്യപാനത്തിന് അടിമയായിരുന്ന ജയ്നുള്‍ അബ്ദീനില്‍ നിന്നും ഭാര്യ രണ്ടു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. കുട്ടികളുമൊത്ത് വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. വൈകാതെ മറ്റൊരു വിവാഹം കഴിക്കാനുള്ള ആലോചനയിലുമായിരുന്നു.

Keywords: News, National, Crime, Killed, Daughters, Father, Marriage, Death, Man Kills Minor Daughters in ups Sant Kabir Nagar
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.