Arrested | 'ഞാൻ എന്റെ പ്രണയിനിയെ കൊല്ലുന്നു; മാതാവിനെ അറിയിച്ച ശേഷം യുവാവ് കാമുകിയെ കൊലപ്പെടുത്തി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മീററ്റ്: (www.kvartha.com) ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം, കാമുകിയെ കൊല്ലാൻ പോവുകയാണെന്ന് യുവാവ് ആദ്യം തന്റെ അമ്മയെ അറിയിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ ശിവ് സിങ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ശിവപുരി മേഖലയിലാണ് സംഭവം.
          
Arrested | 'ഞാൻ എന്റെ പ്രണയിനിയെ കൊല്ലുന്നു; മാതാവിനെ അറിയിച്ച ശേഷം യുവാവ് കാമുകിയെ കൊലപ്പെടുത്തി'

വാടകമുറിയിൽ താമസിച്ചിരുന്ന സോണിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. ഡിസംബർ 23നായിരുന്നു സംഭവം. എന്നാൽ ഒരു ദിവസം കഴിഞ്ഞ് വീട്ടുടമ മുറിയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് കാര്യം പുറത്തറിയുന്നത്. തുടർന്ന് ഉടൻ തന്നെ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു.

'കൊലപാതകത്തിന് തൊട്ടുമുമ്പ് അമ്മയെ വിളിച്ച് ‘ഞാൻ എന്റെ പ്രണയിനിയെ കൊല്ലാൻ പോകുകയാണ്, എന്നെ കാത്തിരിക്കരുത്’ എന്ന് യുവാവ് പറഞ്ഞു. മൊബൈൽ ഫോണിൽ നിന്ന് ഓഡിയോ ക്ലിപ്പും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസമായി ശിവ സിംഗ് സോണിയയുമായി ബന്ധത്തിലായിരുന്നു. വിഗ്രഹങ്ങൾ ഉണ്ടാക്കി വിറ്റാണ് സോണിയ വരുമാനം കണ്ടെത്തിയിരുന്നത്. അടുത്തിടെ മറ്റൊരു യുവാവുമായി സോണിയയ്ക്ക് സൗഹൃദം ഉണ്ടെന്നറിഞ്ഞതോടെ രോഷാകുലനായ ശിവ് സിങ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു', പൊലീസ് പറഞ്ഞു.

Keywords: Man kills girlfriend after ‘informing’ his mother in UP, National,News,Top-Headlines,Latest-News,Uttar Pradesh,Crime,Murder,Police,Investigates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia