Man Killed | 'വീട്ടിലെ കിടപ്പുമുറിയില്‍ ഭാര്യയ്‌ക്കൊപ്പം കിടക്കയില്‍ കാമുകന്‍; യുവാവിന്റെ തല കോടാലികൊണ്ട് വെട്ടിയെടുത്ത് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി'
Jan 15, 2023, 12:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡില്‍ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട ഭര്‍ത്താവ് കാമുകന്റെ തല വെട്ടിയെടുത്ത് പൊലീസില്‍ കീഴടങ്ങിയതായി റിപോര്‍ട്. ലോഞ്ചോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശ്യാംലാല്‍ ഹെംബ്രം എന്നയാളെ കൊലപ്പെടുത്തിയതിന് വിശ്വനാഥ് സുന്ദി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭാര്യയെയും കാമുകനെയും ഒരുമിച്ച് പിടികൂടിയതോടെ ക്രോധം അടക്കാനാകാതെ യുവാവ് കാമുകനെ മരത്തില്‍കെട്ടിയിട്ട് കോടാലി കൊണ്ട് തല വെട്ടുകയായിരുന്നു.
സെഗായിസായി ഗ്രാമത്തിലെ ശ്യാംലാല്‍ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. തുടര്‍ന്ന് വിശ്വനാഥ് വീട്ടിലില്ലാത്ത സമയത്ത് കാമുകന്‍ വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രി, ഭാര്യയെയും ശ്യാംലാലിനെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന നിലയില്‍ സുന്ദി പിടികൂടി.
സുന്ദിയുടെ ഭാര്യയെ കാണാന്‍ ലോഞ്ചോയില്‍ എത്തിയതായിരുന്നു ഹെംബ്രാം. ഇരുവരെയും ഒരുമിച്ചു കണ്ടപ്പോള്‍ രോഷാകുലനായ വിശ്വനാഥ് കാമുകനെ മര്‍ദിച്ച് വലിച്ചിഴച്ച് വീടിനടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലി എടുത്ത് തല വെട്ടിമാറ്റി. ശ്യാംലാല്‍ ഹെംബ്രാം സംഭവസ്ഥലത്തുതന്നെ മരിച്ചു.
പിന്നാലെ സുന്ദി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ശ്യാംലാലിന്റെ മൃതദേഹവും ശിരഛേദം ചെയ്യാന്‍ ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,Jharkhand,Crime,Killed,Local-News,Arrested,Police, Man killed woman's lover's after catching them together in Jharkhand village
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

