Murder | 'മകളെ കൊലപ്പെടുത്തി മൃതദേഹം ബൈകില്‍ വലിച്ചിഴച്ചു'; ഞെട്ടിക്കുന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
Aug 11, 2023, 19:22 IST
ചണ്ഡീഗഡ്: (www.kvartha.com) അമൃത്സര്‍ ജില്ലയിലെ മുച്ചല്‍ ഗ്രാമത്തില്‍ മകളെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ബൈകില്‍ കെട്ടി റോഡില്‍ വലിച്ചിഴച്ച് റെയില്‍വേ പാളത്തില്‍ തള്ളിയതായി പൊലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിഹാംഗ് സിഖുകാരനായ ബൗ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
'കൂലിപ്പണിക്കാരനായ പ്രതി തന്റെ 20 വയസുള്ള മകളുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മകള്‍ ബുധനാഴ്ച ആരെയും അറിയിക്കാതെ വീടുവിട്ടിറങ്ങി, വ്യാഴാഴ്ച തിരിച്ചെത്തി. പിന്നീട് ഉണ്ടായ വഴക്കില്‍ പിതാവ് മകളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു', പൊലീസ് പറഞ്ഞു.
'പ്രതി തന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ അടച്ചുപൂട്ടി. അവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം അവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല', പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലക്കുറ്റത്തിന് കേസടുത്ത് പൊലീസ് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Keywords: CCTV Footage, Dumped, On Railway Track, Panjab, Muchhal Village, News, Malayalam News, National News, Murder News, Crime News, Man killed woman, arrested. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.